പത്ത് വയസ്സുകാരി പ്രസവിച്ചു

പെണ്‍കുട്ടിയുടെ ജീവന് തന്നെ അപകടം സംഭവിയ്ക്കുമെന്ന് വ്യക്തമായപ്പോള്‍ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നുവെന്ന് മെക്‌സിക്കോ സിറ്റിയിലെ വനിത ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഒന്നര കിലോ ഭാരം മാത്രമുള്ള കുഞ്ഞ് ന്യുമോണിയ ബാധിച്ചതിനാല്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. എന്നാല്‍ കുഞ്ഞിനെ അമ്മ എല്ലാ ദിവസവും മുലയൂട്ടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഭാരക്കുറവുണ്ടെങ്കിലും കുട്ടിയ്ക്ക കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 22നാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. പെണ്‍കുട്ടി പ്രസവിച്ച സംഭവം ആശുപത്രി അധികൃതര്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടി ബലാത്ക്കാരത്തിന് ഇരയാട്ടുണ്ടാവുമെന്നാണ് പൊലീസ് കരുതുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.












Click it and Unblock the Notifications