സെക്‌സ് പൊങ്ങച്ചം, പോലിസുകാരന്റെ പണി പോയി

46കാരനായ ജോണ്‍ ഡഫി ഒരു ഡേറ്റിങ് സൈറ്റിലൂടെ നടത്തിയ പൊങ്ങച്ചങ്ങളാണ് പണി പോക്കിയത്. കൊക്കെയ്ന്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പലപ്പോഴും ജോലി ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ പലരെയും വശീകരിച്ചിട്ടുണ്ടെന്നും പതിനാലുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നുമൊക്കെയാണ് പോലിസുകാരന്‍ വീമ്പുപറഞ്ഞത്.
ഡേറ്റിങ് സൈറ്റില്‍ ചാറ്റ് ചെയ്തിരുന്നയാള്‍ ഇതെല്ലാം കേട്ട് ഞെട്ടിതരിച്ചുപോയി. ഉടന്‍ തന്നെ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം തുടങ്ങിയ സംഘം കഴിഞ്ഞ ജൂണില്‍ ഒരു പതിനാലുകാരനു നേരെ നടന്ന ലൈംഗിക അതിക്രമത്തില്‍ ഡഫിയെ സംശയിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
പതിനാലുകാരനു നേരെ നടന്ന ലൈംഗിക അതിക്രമത്തിനു തെളിവൊന്നും ലഭിച്ചില്ലെങ്കിലും ഇന്റര്‍നെറ്റിലൂടെയുള്ള മോശം പെരുമാറ്റത്തിനു നിരവധി തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications