കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരിനെ ചൊല്ലി ഫേസ്ബുക്കും റുഷ്ദിയും ഉടക്കി

Google Oneindia Malayalam News

Salman-rushdie-facebook
ഒരു പേരിലെന്തിരിക്കുന്നു? ഒരു പാടുകാര്യങ്ങളുണ്ടെന്നാണ് എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ വാദം. പേരിനെ കുറിച്ചുള്ള ആശയക്കുഴപ്പം മൂലം സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്ക് റുഷ്ദിയുടെ എക്കൗണ്ട് സസ്‌പെന്റ് ചെയ്തതാണ് വിവാദത്തിന്റെ തുടക്കം.

സല്‍മാന്‍ റുഷ്ദി എന്ന എക്കൗണ്ട് ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന രേഖ ഹാജരാക്കണമെന്ന് വെബ്‌സൈറ്റ് ആവശ്യപ്പെട്ടു. രേഖനല്‍കിയപ്പോള്‍ അതു പ്രകാരമുള്ള അഹമ്മദ് റുഷ്ദി എന്ന പേരില്‍ എക്കൗണ്ട് ആക്ടിവേറ്റാക്കുകയും ചെയ്തു. കാരണം റുഷ്ദി നല്‍കിയ പാസ്‌പോര്‍ട്ടിലെ പേര് അതായിരുന്നു.

എന്നാല്‍ തന്റെ മിഡില്‍ നെയിം ആയാല്‍ സല്‍മാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് റുഷ്ദിയുടെ വാദം. ലോകം മുഴുവന്‍ അറിയുന്ന തന്റെ പേര് മാറ്റിയതിലുള്ള അസംതൃപ്തി നിരവധി ട്വീറ്റുകളിലൂടെ അറിയിച്ച എഴുത്തുകാരന്‍ ഫേസ്ബുക്കിന്റെ ഉടമ സാക്ഷാല്‍ മാര്‍ക്ക് സുക്കെര്‍ബെര്‍ഗിനെ വരെ വിവരമറിയിച്ചു .മാര്‍ക് താങ്കള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്? എനിക്കെന്റെ പേര് തിരിച്ചു തരൂ.

എന്തായാലും ആദ്യ ട്വീറ്റ് പുറത്തിറങ്ങി രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ഫേസ്ബുക്ക് പേര് പുനസ്ഥാപിച്ചു നല്‍കി. സന്തോഷവാനായ റുഷ്ദി ട്വീറ്റ് ചെയ്തത് ഇങ്ങനെ. ഫേസ്ബുക്ക് കീഴടങ്ങി, ഞാന്‍ വീണ്ടും സല്‍മാന്‍ റുഷ്ദിയായി. വല്ലാത്തൊരു ആശ്വാസം തോന്നുന്നു. എന്റെ ഈ പ്രായത്തില്‍ വീണ്ടും സ്വത്വം തേടി അലയുന്നത് തമാശയല്ല. നേരത്തെ ട്വിറ്ററിലും സല്‍മാന്‍ റുഷ്ദി 'അടികൂടി' സ്വന്തം പേര് തിരിച്ചുപിടിച്ചിരുന്നു.

English summary
Facebook had deactivated Salman rushdieaccount, demanded proof of identity and then turned him into Ahmed Rushdie, After two hours facebook restored his account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X