സാന്‍ ഫ്രാന്‍സിസ്‌കോ: പ്രമുഖ ഇലക്ട്രോണിക്‌സ് കമ്പനിയായ ആപ്പിളിന്റെ ചെയര്‍മാനായി ആര്‍തര്‍ ലെവിന്‍സ(61)നെ തിരഞ്ഞെടുത്തു. കമ്പനിയുടെ സഹസ്ഥാപകന്‍ കൂടിയായിരുന്ന സ്റ്റീവ് ജോബ്‌സ് അന്തരിച്ചതിനെ തുടര്‍ന്ന് ചെയര്‍മാന്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ജോബ്‌സിന്റെ വിടവാങ്ങലിന് ശേഷമുള്ള ആപ്പിളിന്റെ ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ആര്‍തറിനെ നാമനിര്‍ദ്ദേശം ചെയ്തത്.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് ആഗസ്റ്റില്‍ സിഇഒ പദവി ഒഴിഞ്ഞ സ്റ്റീവ് കമ്പനിയുടെ ചെയര്‍മാന്‍ പദത്തില്‍ തുടര്‍ന്നിരുന്നു. ജെനിറ്റിക് എന്‍ജിനിയറിങ് കമ്പനിയായ ജെനന്‍ടെക്കിന്റെ ചെയര്‍മാനും മുന്‍ സിഇഒയും കൂടിയായ ലെവിന്‍സണ്‍ 2000 മുതല്‍ ആപ്പിളിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണ്. ഗൂഗിളിനു വേണ്ടിയും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഡിസ്‌നി സിഇഒ റോബര്‍ട്ട് ഐഗറിനെ ആപ്പിൡന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. ആറാഴ്ച മുമ്പാണ് ആപ്പിളിന്റെ സഹസ്ഥാപകന്‍ കൂടിയായ സ്റ്റീവ് ജോബ്‌സ് പാന്‍ക്രിയാസിലെ അര്‍ബുദരോഗത്തെ തുടര്‍ന്ന് അന്തരിച്ചത്.
Apple named Arthur D. Levinson as non-executive chairman of its board and added Disney CEO Robert Iger as a board member, the first board-level reshuffle the company has made since the passing of co-founder Steve Jobs almost six weeks ago.