രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അപകീര്‍ത്തിക്കേസ്
ദില്ലി: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ അപകീര്‍ത്തി കേസ്. സമാജ്‌വാദി പാര്‍ട്ടിയാണ് ബാന്ദ്രയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
മഹാരാഷ്ട്രയില്‍ കഴിയുന്ന ഉത്തര്‍പ്രദേശുകാരെ രാഹുല്‍ യാചകര്‍ എന്ന് പരാമര്‍ശിച്ചുവെന്നാരോപിച്ചാണ് കേസ്. രാഹുലിന്റെ പരാമര്‍ശത്തില്‍ മഹാരാഷ്ട്രയില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശുകാര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
രാഹുലിന്റെ പരാമര്‍ശം മോശമായിപ്പോയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുല്‍ ഫൂല്‍പുരിയില്‍ നടത്തിയ പ്രസംഗമാണ് വിവാദത്തിലായത്. ഉത്തര്‍പ്രദേശ് സ്വദേശികള്‍ ജോലി യാചിച്ച് അന്യസംസ്ഥാനങ്ങളിലേയ്ക്ക് പോകുകയാണെന്ന് രാഹുല്‍ പ്രസംഗത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. എത്രകാലം ഇങ്ങനെ തൊഴില്‍ യാചിച്ച് മഹാരാഷ്ട്രയിലേയ്ക്ക് പോകാനാകുമെന്നും രാഹുല്‍ ചോദിച്ചിരുന്നു.
കോണ്‍ഗ്രസ് ഭരണത്തിലിരുന്നകാലത്ത് യുപിയിലെ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്നും എന്നിട്ട് ഇപ്പോള്‍ അവരെ യാചകരെന്ന് വിളിച്ചാക്ഷേപിക്കുകയാണെന്നും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ കുറ്റപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications