കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൗവനം നിലനിര്‍ത്താന്‍ ഡ്രാക്കുള തെറാപ്പി

Google Oneindia Malayalam News

Dracula
ദില്ലി: ഓജസ്സ് നിലനിര്‍ത്താന്‍ രക്തംകുടിക്കുന്ന രാക്ഷസന്മാരുടെയും ഡ്രാക്കുളയുടെയും കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ദില്ലിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ പുറത്തുവിട്ട പരീക്ഷണങ്ങള്‍ സത്യമാണെങ്കില്‍ എല്ലാ ദിവസവും ഒരു ടെസ്റ്റ് ട്യൂബ് നിറയെ സ്വന്തം രക്തം അകത്താക്കുന്നത് യൗവനം നിലനിര്‍ത്തും.

ഏകദേശം 15 മില്ലി മുതല്‍ 20 മില്ലിവരെ രക്തം സ്വന്തം ശരീരത്തില്‍ നിന്നു തന്നെ ശേഖരിച്ച് തിരികെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയെ ഡ്രാക്കുള തെറാപ്പി എന്നാണ് ഡോക്ടര്‍മാര്‍ പേരിട്ടിരിക്കുന്നത്. പുറമെ നിന്നെത്തുന്ന ഈ രക്തം മുഖത്തെ ചുളിവുകളും ക്ഷീണവും അകറ്റാന്‍ ഏറെ സഹായിക്കുന്നുണ്ട്.-ബിഎല്‍കെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും പ്ലാസ്റ്റിക് ആന്റ് കോസ്‌മെറ്റിക് സര്‍ജറി വിഭാഗം തലവനുമായ എ എസ് ബാത് അറിയിച്ചു.

പ്ലേറ്റ്‌ലെറ്റുകളായ സമ്പന്നമായ പ്ലാസ്മ വേര്‍തിരിച്ചതിനുശേഷം രക്തത്തെ അനസ്തീഷ്യ കൊടുത്ത് മയക്കികിടത്തിയതിനുശേഷം മൈക്രോ നീഡിലുപയോഗിച്ച് മുഖത്തേക്ക് ഇന്‍ജെക്ട് ചെയ്യുന്ന പരീക്ഷണം വന്‍വിജയമാണ്. പുതിയ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇതു സഹായിക്കും. ഒരാള്‍ക്ക് പരമാവധി മൂന്നു തവണ ഇത്തരത്തില്‍ ചികില്‍സ നടത്തിയാല്‍ മുഖത്തെ ചുളിവുകള്‍ ഒഴിവാക്കാനാവും.

ശക്തമായ രാസപദാര്‍ത്ഥങ്ങളൊന്നും ഉപയോഗിക്കാത്ത ഈ ചികില്‍സാരീതിയോട് ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ വേദനാജനകവും വിലയേറിയതുമായ പല രീതികളും പരീക്ഷിക്കുന്നവര്‍ക്ക് ഡ്രാക്കുള തെറാപ്പി ഏറെ അനുഗ്രഹമാകും.

ഇപ്പോള്‍ 30വയസ്സ് പൂര്‍ത്തിയായ സ്ത്രീകളാണ് ഈ ചികില്‍സാ രീതിയോട് ഏറെ താല്‍പ്പര്യം കാണിക്കുന്നത്. ഒരു സിറ്റിങിന് ഏകദേശം 25000ഓളം രൂപയോളം ചെലവുവരും. പക്ഷേ, മൂന്നു സീറ്റിങുകള്‍ കൊണ്ട് ജീവിതാവസാനം വരെ ചുളിവുകളില്ലാത്ത ചര്‍മ്മത്തോടെ ജീവിക്കാനാവും.

English summary
Want to avoid aging problems without getting a surgery. Dracula Therapy also known as S3 (Stimulated Self Serum Therapy) is a non-surgical aging therapy which is not painfully and is immediate too. This skin treatment is gradually increasing wherein the doctor takes vitals of your own blood and separates its key components basically- red blood cells, serum and platele
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X