നഗ്നചിത്രം കാണിച്ച് ഭീഷണി; ടെക്കി കുടുങ്ങി

സാഫ്ദര്‍ജങ്ക് സ്വദേശിയായ യുവാവ് അവിടെയുള്ള ഒരു സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു. ഇയാള്‍ കല്‍ക്കാജി സ്വദേശിയായ യുവതിയുമായി ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. ഒരു ദിവസം യുവതിയെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയ യുവാവ് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം യുവതിയുടെ നഗ്നചിത്രങ്ങളെടുക്കുകയും അതുപയോഗിച്ച് വീഡിയൊ നിര്‍മ്മിയ്ക്കുകയും ചെയ്യുകയായിരുന്നു.
പിന്നീട് താന്‍ ഈ വീഡിയൊ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ഇടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. വീഡിയൊ പുറത്തു വിടാതിരിയ്ക്കാന്‍ എല്ലാ മാസവും പതിനായിരം രൂപ നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഭയന്നു പോയ യുവതി ഇയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് മാസം പതിനായിരം രൂപ വീതം നല്‍കി വന്നു.
എന്നാല്‍ അടുത്തിടെ മറ്റു ചില പെണ്‍കുട്ടികളുടെ നഗ്ന ചിത്രം എടുക്കാന്‍ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ യുവതിയെ സമീപിയ്ക്കുകയായിരുന്നു. ഇതിന് തയ്യാറകാതിരുന്ന യുവതി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ തന്റെ നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറിയിട്ടുണ്ടോ എന്ന് സംശയമുള്ളതായി യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്. യുവാവിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications