Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോക്ക് കൊറിയന്‍ സാങ്കേതികവിദ്യ

Metro
ദില്ലി: കൊച്ചി മെട്രൊ റെയില്‍ പദ്ധതിക്ക് കൊറിയന്‍ സാങ്കേതിക വിദ്യ പരിഗണിക്കുമെന്ന് ദില്ലി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രി ദില്ലിയിലെത്തുമ്പോള്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. കേന്ദ്രമന്ത്രി കെ.വി. തോമസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അത്യാധുനിക കാന്തിക വിദ്യയാണിത്. കഴിഞ്ഞ ആഴ്ച താനും മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊറിയയില്‍ പോയി ഈ ടെക്‌നോളജി നേരില്‍ കണ്ടതായും അദ്ദേഹം പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ മൂലധന വിനിയോഗത്തില്‍ 15 ശതമാനത്തോളം കുറവ് വരും. മാഗ്‌നറ്റിക് ലീവിയേഷന്‍ സാങ്കേതിക വിദ്യയായിരിക്കും പരിഗണിക്കുക. ചക്രങ്ങളില്ലാതെ കാന്തിക ഊര്‍ജത്തിന്റെ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയ്‌നുകളാകും ഈ സാങ്കേതിക വിദ്യ പ്രകാരം ഉപയോഗിക്കുന്നത്.

ഇതുമൂലം നിര്‍മാണ ചെലവില്‍ 20 ശതമാനത്തിന്റെയും പ്രവര്‍ത്തന ചെലവില്‍ 25 ശതമാനത്തിന്റെയും കുറവുണ്ടാകും. കൂടാതെ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനും ഈ സാങ്കേതികവിദ്യയില്‍ കഴിയും. കുറഞ്ഞ എണ്ണം തൂണുകള്‍ ഉപയോഗിച്ചു പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നത് ഇതിന്റെ പ്രത്യേകതയാണെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+