കല്യാണംകഴിക്കാത്ത പ്രവാസികളെ ജാഗ്രത

'ഗള്‍ഫിലാണ്' എന്ന ഒറ്റകാരണം കൊണ്ട് മകളെ ഒരാള്‍ക്ക് വിവാഹം കഴിച്ചുകൊടുക്കരുത്. ജോലി സ്ഥലത്ത് വരന്‍ താമസിക്കുന്നത് ഏകനായാണോ അല്ലയോ എന്ന് കണ്ടെത്തുക, ജോലി അല്ലെങ്കില്‍ ബിസിനസ്, ഏത് സ്ഥലമാണ് എന്നീ കാര്യങ്ങളെ കുറിച്ച് വ്യക്തമായി അന്വേഷിക്കണം.
വിശദാംശങ്ങള്‍ക്കായി എംബസിയെ സമീപിക്കുക, ബാങ്ക് എക്കൗണ്ട് നമ്പര്‍, സ്റ്റേറ്റ്‌മെന്റ്, റസിഡന്‍സ് പ്രൂഫ്, വിസ എന്നിവ നിര്‍ബന്ധമായും പരിശോധിക്കണം. പ്രഫഷണല്‍ ജോലിക്കാരനാണെങ്കില്‍ കമ്പനിയുടെ വിശദാംശങ്ങളും ജോലിക്കാര്യവും പരിശോധിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ(ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍) 1800 11 3090 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും 910040503090 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications