വനിതാ കണ്ടക്ടറെ അപമാനിച്ചയാള്‍ കുടുങ്ങി

മാത്യുവിനോട് ബസ്‌കൂലിയായ 8 ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ബസ്‌കൂലി ചോദിച്ച വനിതാ കണ്ടക്ടര്‍ക്ക് മാത്യു ആയിരം രൂപയുടെ നോട്ട് നല്‍കി. എന്നാല്‍ ഇത് വാങ്ങാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്ക് മൂത്തപ്പോള്‍ അധ്യാപകന്‍ വനിതയുടെ വലതു കൈ പിടിച്ച് ഞെരിയ്ക്കുകയും യൂണിഫോമിന്റെ ബട്ടണ്‍ അഴിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തുവെന്നാണ് ആരോപണം.
തുടര്‍ന്ന് വനിതാ കണ്ടക്ടര്‍ ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിടാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. പിന്നീട് യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തു. വനിതാ ജീവനക്കാരിയെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നളസോപാര ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്കി.












Click it and Unblock the Notifications