മുക്കത്ത് അതേ ദിവസം മറ്റൊരു യുവാവിനും മര്‍ദ്ദനം

ഷഹീദ് ബാവയെ മര്‍ദ്ദിച്ച കൊടിയത്തൂരില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. തക്ക സമയത്ത് വീട്ടുകാരെത്തി ആശുപത്രയിലെത്തിച്ചതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്. ഫാസിലിനെ ബുധനാഴ്ച പത്തുമണിക്കും ഷഹീദ് ബാവയെ രാത്രി 11നുമാണ് മര്‍ദ്ദിച്ചത്. ഇതില്‍ ഏറ്റവും ഗൗരവമുളള സംഗതി രണ്ടു മര്‍ദ്ദനങ്ങളിലും സജീവമായി പങ്കെടുത്ത ചിലരുണ്ടെന്നതാണ്.
അതിനിടെ യുവാവിനെ അടിച്ചുകൊന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ചില വീടുകളില്‍ റെയ്ഡ് നടത്തി. പത്തോളം പ്രതികളെ മൊബൈല്‍ ക്ലിപ്പുകളുപയോഗിച്ച് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ അബ്ദുറഹ്മാന്‍ എനന ചെറിയാപ്പുവിനെ കൂടാതെ മറ്റൊരാളെയും പോലിസ് അരസ്റ്റ് ചെയ്തതായി സൂചനയുണ്ട്.
ഷഹീദിന്റെ ജനനേന്ദ്രിയം തച്ചുതകര്‍ക്കുകയും വലിയ കല്ലുകള്‍കൊണ്ട് ഇടിക്കുകയും ചെയ്തവരെ കുറിച്ചുള്ള വിവരങ്ങളാണ് പോലിസ് പ്രധാനമായും തിരക്കുന്നത്. സാധാരണ ആള്‍കൂട്ടം പെരുമാറുന്നതിനു വിരുദ്ധമായി പെരുമാറിയ സംഘത്തെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അസി കമ്മീഷണര്‍ ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവും.












Click it and Unblock the Notifications