ജയരാജന്‍: ജയിലിലേയ്ക്ക് പോയ കാര്‍ ബൈക്കിലിടിച്ചു
കരുനാഗപ്പള്ളി: കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം ജയിലില്‍ കഴിയുന്ന എം.വി ജയരാജന് റിലീസിങ് ഓര്‍ഡറുമായി പുറപ്പെട്ട വാഹനം അപകടത്തില്‍പ്പെട്ടു.
തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യവെ കരനാഗപ്പള്ളിയില്‍ വെച്ച് കാര്‍ ബൈക്കിലിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ക്കും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ കരുനാഗപ്പള്ളിയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ അതേ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ഡ്രൈവര്‍ ബോധരഹിതനായി. തുടര്‍ന്ന് റോഡരികിലെ മരത്തിലിടിച്ചാണ് കാര്‍ നിന്നത്. ആര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ കാര്‍ ഡ്രൈവറെയും ബൈക്ക് യാത്രികനെയും ആശുപത്രിയിലെത്തിച്ച ശേഷം സംഘം സമന്‍സുമായി തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.












Click it and Unblock the Notifications