Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാരക്കൊല: പ്രതികളെ തിരിച്ചറിഞ്ഞു

Shaheed Bava
കോഴിക്കോട്: സദാചാര പൊലീസ് ചമഞ്ഞ് ചെറുവാടി ചുള്ളിക്കാപ്പറമ്പ് തേലീരി ഷഹീദ് ബാവയെ (27) മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 12 പ്രതികളെ കൂടി തിരിച്ചറിഞ്ഞു.

കഴിഞ്ഞദിവസം അറസ്റ്റിലായ മുഖ്യപ്രതി കൊല്ലളത്തില്‍ അബ്ദുറഹിമാന്‍ എന്ന ചെറിയാപ്പുവിനെ (52) മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് സംഘം ചൊവ്വാഴ്ച ചോദ്യംചെയ്തു. മര്‍ദനം നടത്തിയവരെക്കുറിച്ച് ഇയാള്‍ നല്‍കിയ മൊഴിയും സമീപവാസികളില്‍നിന്ന് പൊലീസ് ശേഖരിച്ച വിവരങ്ങളും ക്രോഡീകരിച്ചാണ് പ്രതിപ്പട്ടിക തയാറാക്കിയത്. ഇവരുടെ വീടുകളില്‍ പൊലീസ് പരിശോധന നടത്തി.

സംഭവദിവസം രാത്രി ഷഹീദ് ബാവ എത്തിയ വീടിനു സമീപം കാവല്‍ നിന്നിരുന്ന പരിസരത്തെ ചിലരാണ് പുറമെനിന്നുള്ളവരെ മൊബൈല്‍ ഫോണില്‍ വിളിച്ചുവരുത്തിയതെന്ന് അസി. കമീഷണര്‍ പറഞ്ഞു.ഇവരുടെ ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികള്‍ വിദേശത്തേക്ക് രക്ഷപ്പെടാതിരിക്കാന്‍ ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംഭവം നടക്കുമ്പോള്‍ ഇരുനൂറില്‍പരം പേര്‍ തടിച്ചുകൂടിയിരുന്നെങ്കിലും മൃഗീയ മര്‍ദനത്തിന് പരിസരത്തെ ചില യുവാക്കളാണ് നേതൃത്വം നല്‍കിയിരുന്നത്. ഏതാനും അപരിചിതര്‍ വാഹനങ്ങളിലെത്തി മര്‍ദനത്തില്‍ പങ്കുചേര്‍ന്നതായി സമീപവാസികള്‍ മൊഴിനല്‍കി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഷഹീദ് എത്തിയതായി പറയുന്ന വീട്ടിലെ സ്ത്രീയെയും ചോദ്യംചെയ്തു. സംഭവദിവസവും മുമ്പും ഷഹീദ് വീട്ടില്‍ എത്തിയിരുന്നതായി ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് സൂചനയുള്ളതിനാല്‍ ഉടന്‍ അറസ്റ്റ് നടന്നേക്കുമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+