Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാരകൊലയ്ക്ക് പിന്നില്‍ തീവ്രവാദികളല്ല?

Shaheed Bava
കോഴിക്കോട്: കൊടിയത്തൂരില്‍ സദാചാരപൊലീസ് ചമഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ തീവ്രവാദ സംഘടനയല്ലെന്ന് പൊലീസ്.

കൊടിയത്തൂരില്‍ ഷഹീദ്ബാവയെ ആക്രമിച്ച ദിവസം തന്നെ മറ്റൊരിടത്തും സമാനമായ സംഭവം നടന്നിരുന്നു. ഇതിന് പിന്നില്‍ മതതീവ്രവാദ സംഘടനയാണെന്ന് സൂചനയും ലഭിച്ചിരുന്നു. അതിനാലാണ് കൊടിയത്തൂര്‍ കൊലപാതകത്തിന് പിന്നിലും ഏതെങ്കിലും തീവ്രവാദ സംഘടനയുടെ കരങ്ങള്‍ ഉണ്ടോ എന്ന് പൊലീസ് സംശയിച്ചത്.

എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായതോടെ ഈ വാദത്തിന് അടിസ്ഥാനമില്ലെന്ന് തെളിഞ്ഞതായി പൊലീസ് പറയുന്നു. എന്നാല്‍ അറസ്റ്റിലായ പ്രതികളില്‍ ആര്‍ക്കെങ്കിലും തീവ്രവാദസംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. മുസ്ലീം ലീഗിന് ഭൂരിപക്ഷമുള്ള ഈ പ്രദേശത്ത് അടുത്തിടെയായി ചില തീവ്രവാദ സംഘടനകള്‍ ശക്തിപ്പെട്ടതായി വിവരം ലഭിച്ച സാഹചര്യത്തിലാണിത്.

കൊടിയത്തൂരിലെ കൊലപാതകവുമായി ഏതെങ്കിലും തീവ്രവാദി സംഘടനയ്ക്ക് നേരിട്ട് ബന്ധമുള്ളതായി പൊലീസ് കരുതുന്നില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് 12 പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+