Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയരാജന് മോചനം; ഉജ്ജ്വല സ്വീകരണം

MV Jayarajan
തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച സിപിഎം നേതാവ് എംവി ജയരാജന് മോചനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 4.15ഓടെ പൂജപ്പുര ജയിലില്‍ നിന്നും പുറത്തിറങ്ങിയ ജയരാജന് ഉജ്ജ്വല സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്.

ജയിലിന് പുറത്ത് തടിച്ചൂകൂടിയി നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരും മറ്റു ഇടത് വര്‍ഗ്ഗ ബഹുജനസംഘടകളിലെ പ്രവര്‍ത്തകരും ആവേശത്തോടെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ജയരാജനെ വരവേറ്റത്.

കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം നേതാവ് എം.വി ജയരാജന്‍ ഇന്ന് പുറത്തിറങ്ങും. അദ്ദേഹത്തിന്

ജയരാജനെ ജാമ്യം നല്‍കാതെ ആറ് മാസം തടവിന് വിധിച്ച ഹൈക്കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉപാധിയായി സുപ്രീം കോടതി നിര്‍ദേശിച്ച 10,000രൂപക്ക് തുല്യമായ ബോണ്ട് രാവിലെ രജിസ്ട്രാര്‍ ജനറലിന് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഹൈകോടതിയില്‍ നിന്നുള്ള രേഖകള്‍ തിരുവനന്തപുരത്ത് പൂജപ്പുര ജയിലില്‍ എത്തിയതിന് ശേഷമാണ് ജയരാജന്‍ മോചനം ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+