ജയരാജന്‍ ബുധനാഴ്ച മോചിതനാകും

ഹൈക്കോടതി റജിസ്ട്രാര്‍ മുമ്പാകെ സുപ്രികോടതി വിധിപകര്‍പ്പ് ലഭിച്ചശേഷം ബാക്കി നടപടിക്രമങ്ങള്‍ ഉച്ചയോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. വാഹനങ്ങളുടെ അകമ്പടിയോടെയാകും ജയരാജനെ ജയില്‍ നിന്ന് സ്വീകരിക്കുക.
ബുധനാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയില്‍മോചിതനാകുന്ന ജയരാജന് വമ്പന്‍ സ്വീകരണമാണ് സിപിഎം നല്‍കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. പാര്‍ട്ടിഅണികളും പോഷക സംഘടനകളും ഇതിനായി തയാറെടുക്കുകയാണ്.
ശിക്ഷവിധിച്ചതിന് പിന്നാലെ ജയരാജനെ ജയിലിലേയ്ക്ക് കൊണ്ടുവന്നപ്പോഴുണ്ടായിരുന്ന ഐക്യദാര്‍ഢ്യ പ്രകടനത്തെക്കാള്‍ ആവേശകരമായിരിക്കും സ്വീകരണമെന്നാണ് സൂചന. ചൊവ്വാഴ്ച സുപ്രിംകോടതിവിധിയുടെ വന്നയുടന്‍ തന്നെ സെന്‍ട്രല്‍ ജയിലിനുമുന്‍വശം പാര്‍ട്ടി അണികള്‍ തിങ്ങിക്കൂടിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും മുന്‍മന്ത്രി പി.കെ ശ്രീമതിയുമാണ് ജയിലെത്തി ജാമ്യം കിട്ടിയ വാര്‍ത്ത ജയരാജനെ അറിയിച്ചത്.












Click it and Unblock the Notifications