കരുണാകരന്റെ പ്രതിമ സ്ഥാപിയ്ക്കാന്‍ 30ലക്ഷം

തൃശ്ശൂര്‍ ടൗണ്‍ഹാളിന് കരുണാകരന്റെ പേര് നല്‍കാനും തീരുമാനമായിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 23നാണ് കരുണാകരന്റെ ഒന്നാം ചരമവാര്‍ഷികം. ഇതിന് മുന്നോടിയായാണ് ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷക ആത്മഹത്യ തടയാന്‍ വയനാട്ടിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങു വില നിശ്ചയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട്ടിലെ കര്‍ഷക ആത്മഹത്യയെ കുറിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു.












Click it and Unblock the Notifications