നീലചിത്രനടി സ്‌കൂളിലെത്തിയത് വിവാദമായി

മുന്‍ നീലചിത്ര നടിയെയല്ലാതെ മറ്റാരെയും പരിപാടിയ്ക്ക് അതിഥിയായി കിട്ടിയില്ലെയെന്നായിരുന്നു രക്ഷിതാക്കളുടെ ചോദ്യം. റെഡ് ക്രോസ് അമേരിക്ക എന്ന പരിപാടിയ്ക്ക് പൊലീസ് ഓഫീസറെയോ മറ്റൊ ക്ഷണിയ്‌ക്കേണ്ടിയിരുന്നതിന് പകരം നീലചിത്രത്തിലെ നായികയെ കൊണ്ടു വന്ന നടപടി തെറ്റായി പോയെന്നാണ് രക്ഷിതാക്കളില്‍ ഭൂരിഭാഗവും കരുതുന്നത്.
എന്നാല്‍ താന്‍ രണ്ടു വര്‍ഷമായി നീലചിത്രങ്ങളില്‍ അഭിനയിക്കുന്നില്ലെന്നാണ് നടി പറയുന്നത്. താന്‍ ഒരു നടി മാത്രമല്ല. ഒരു മകളാണ്. ഒരു സഹോദരിയാണ്. എന്റെ ഭൂതകാലം അത്ര നല്ലതല്ലായിരിക്കാം. അതുകൊണ്ട് മാത്രം കുട്ടികളുടെ നന്‍മയ്്ക്കായി പ്രവര്‍ത്തിയ്ക്കാന്‍ കിട്ടുന്ന ഒരു അവസരം താന്‍ എന്തിന് വേണ്ടെന്ന് വയ്ക്കണമെന്നാണ് നടിയുടെ ചോദ്യം. കുട്ടികളുടെ നന്‍മയ്ക്കായി പ്രവര്‍ത്തിയ്ക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഇനിയും താന്‍ വിനിയോഗിക്കുമെന്ന നിലപാടിലാണ് നടി.












Click it and Unblock the Notifications