കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് മറ്റൊരു ഓര്‍ക്കുട്ടാവുമോ?

Google Oneindia Malayalam News

Facebook
തുടക്കകാലം മുതല്‍ തന്നെ സുരക്ഷയുടെ കാര്യതതിലും സ്വകാര്യതയുടെ കാര്യത്തിലും ഫേസ്ബുക്കിനെ കുറിച്ച് നിരവധി പരാതികളുണ്ടായിരുന്നു. ഏറ്റവും പുതിയ പ്രശ്‌നം എക്കൗണ്ടുകളില്‍ കയറികൂടുന്ന വൈറസുകള്‍ വാളുകളില്‍ നഗ്ന ഫോട്ടോകളോ ക്രൂരവും ഭീകരവുമായ ചിത്രങ്ങളോ അശ്ലീല വീഡിയോകളോ അപ്‌ലോഡ് ചെയ്യുന്നുവെന്നതാണ്. എന്തെങ്കിലും ഓര്‍മ്മ വന്നോ? ഒരു കാലത്ത് എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരുന്ന ഓര്‍ക്കുട്ടിനു കാലിടറി തുടങ്ങിയത് ഇത്തരം ആക്രമണങ്ങളിലൂെയായിരുന്നു. വാളില്‍ പേസ്റ്റ് ചെയ്യപ്പെടുന്ന ഫോട്ടോയെ കുറിച്ച് യൂസര്‍ പലപ്പോഴും അറിയുന്നില്ലെന്നതാണ് സത്യം.

ആസൂത്രിതമായ രീതിയില്‍ ആക്രമണം നടക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഇതുവരെ ആക്രമണം നടന്ന എക്കൗണ്ടുകളുടെ എണ്ണം വളരെ കുറവാണ്. ഇതിനു പിറകില്‍ ആരാണെന്ന് കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്-ഫേസ്ബുക്ക് വക്താവ് ആന്‍ഡ്രു നോയെസ് അറിയിച്ചു.

ഏറ്റവും അവസാനം ഫേസ്ബുക്ക് പുറത്തുവിട്ട പത്രക്കുറിപ്പ് അനുസരിച്ച് ചില പോണ്‍സൈറ്റുകളില്‍ നിന്ന് സ്ഥിരമായി തുറക്കാത്ത എക്കൗണ്ടുകളുടെ വാളുകളിലാണ് പോസ്റ്റിങ് നടക്കുന്നത്. ഇത്തരം എക്കൗണ്ടുകളില്‍ നിന്നു അതുമായി ഘടിപ്പിച്ച ആക്ടിവ് യൂസര്‍മാരിലൂടെ വൈറസ് പരക്കുകയാണ്. ഇതെങ്ങനെ സാധിക്കുന്നുവെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ചെറുപ്പക്കാരില്‍ ഒരു വിഭാഗം ഫേസ്ബുക്കിനെ പോണ്‍ ആവശ്യങ്ങള്‍ക്കുവേണ്ടി വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1 ഫോട്ടോ ടാഗ് ചെയ്ത മെസ്സേജുകള്‍ തുറക്കാതിരിക്കുക.

2 പോണ്‍ ഫോട്ടോകളോ വീഡിയോകളെ അടുത്ത കൂട്ടുകാരില്‍ നിന്നു വന്നാല്‍ അദ്ഭുതപ്പെടാതിരിക്കുക. കൗതുകത്തിന്റെ പുറത്ത്ക്ലിക് ചെയ്യാതിരിക്കുക.

3 5000 ഫേസ്ബുക്ക് ക്രെഡിറ്റ്‌സ് തുടങ്ങിയ മെസേജുകള്‍ തുറക്കാതിരിക്കുക..

4 യാ മേറ്റ്‌സ് ചാറ്റ്, ക്രാഷ് എറ്റ് ആള്‍ട്ടണ്‍ ടവര്‍ തുടങ്ങിയ മെസ്സേജുകളെ ഒഴിവാക്കുക.

English summary
Facebook says it is looking into reports that pornographic and violent images have been posted to its website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X