കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാക്‌സന്റെ ഡോക്ടര്‍ക്ക് വധഭീഷണി

  • By Nisha Bose
Google Oneindia Malayalam News

Dr.Murrai
ലോസാഞ്ചല്‍സ്: പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡോക്ടര്‍ കോണ്‍റാസ് മുറെയ്ക്ക് വധഭീഷണി. കേസുമായി ബന്ധപ്പെട്ട് മുറെയ്ക്കുള്ള ശിക്ഷ നവംബര്‍ 29ന് കോടതി പ്രഖ്യാപിയ്ക്കാനിരിയ്‌ക്കെയാണ് മുറെയെ ജയിലിലേയ്ക്കയച്ചാല്‍ ജാക്‌സണ്‍ ഫാന്‍സ് കൊല്ലാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. ജാക്‌സന്റെ പാചകക്കാരനായിരുന്ന ഡോഗ്ലാസ് ജോണ്‍സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജയിലില്‍ മുറെ സുരക്ഷിതനായിരിക്കില്ല. ജാക്‌സന്റെ മരണത്തിനുത്തവാദിയായ മുറെയുടെ രക്തത്തിനായി ദാഹിയ്ക്കുന്ന ഒരു പറ്റം ജാക്‌സണ്‍ ഫാന്‍സ് ജയിലില്‍ ഉണ്ട്. അവര്‍ മുറെയെ കൊല്ലും-അന്‍പത്തിമൂന്നുകാരനായ ജോണ്‍സ് പറയുന്നു.

ഉറക്കം ലഭിക്കാന്‍ ജാക്‌സന്‍ ഉപയോഗിച്ചിരുന്ന ലഹരിമരുന്നായ പ്രോപ്പഫോള്‍ നല്‍കിയ മുറെ അതിനുശേഷം അദ്ദേഹത്തെ ശ്രദ്ധിച്ചില്ലെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുറെയെ നവംബര്‍ 29വരെ റിമാന്റ് ചെയ്ത കോടതി അന്ന് ശിക്ഷ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചത്. ആറാഴ്ച നീണ്ട വിചാരണയ്ക്കു ശേഷമാണ് മുറെ കുറ്റക്കാരനാണെന്നു കോടതി പ്രസ്താവിച്ചത്.

English summary
MICHAEL Jackson's ex chef has warned that killer doc Conrad Murray could be MURDERED by an obsessed fan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X