അന്യഗ്രഹജീവിയെ ഫ്രീസറില്‍ സൂക്ഷിച്ചെന്ന്

അന്യഗ്രഹജീവികളെ കണ്ടുവെന്നും അവയുടെ വാഹനം കണ്ടുവെന്നും മറ്റുമുള്ള വെളിപ്പെടുത്തലുകള്‍ ഇതിനകം ഒട്ടേറെ വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു റഷ്യക്കാരി പറയുന്നത് താന്‍ അന്യഗ്രഹജീവിയെ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നാണ്. അതും ഒന്നും രണ്ടും ദിവസമല്ല, രണ്ടുവര്‍ഷക്കാലം. ഇതിനെ പിന്നീട് അധികൃതര്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
ഇതിന് തെളിവായി അവര്‍ ഫ്രീസറില്‍ വച്ച നിലയിലുളള അന്യഗ്രഹ ജീവിയുടെ അഞ്ച് ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പെത്രോസവോദ്സ്കില്‍ നിന്നുളള മാര്‍ത്ത യെഗരോവ്നം എന്ന സ്ത്രീയാണ് ഈ അവകാശവുമായി രംഗത്തെത്തിയിരിക്കുന്നത്.
2009 ല്‍ ഒരു പറക്കും തളിക തകര്‍ന്നയിടത്തു നിന്നാണ് തനിക്ക് അന്യഗ്രഹ ജീവിയുടെ മൃതദേഹം ലഭിച്ചതെന്ന് മാര്‍ത്ത അവകാശപ്പെടുന്നു. പറക്കും തളിക കത്തിയമര്‍ന്നപ്പോള്‍ ആ പ്രദേശമാകെ കടുത്ത ചൂട് അനുഭവപ്പെട്ടു എന്നും അപകടത്തിനു ശേഷം നടത്തിയ തെരച്ചിലിലാണ് തനിക്ക് മൃതദേഹം ലഭിച്ചതെന്നും മാര്‍ത്ത പറയുന്നു.
ചിത്രത്തില്‍ കാണുന്ന ജീവിക്ക് ഉടലിന് ആനുപാതികമല്ലാത്ത രീതിയിലുളള വലിയ തലയും വലിയ കണ്ണുകളുമാണുളളത്. രണ്ട് അടിയില്‍ കൂടുതല്‍ ഉയരവുമുണ്ട്, ചില കടല്‍ ജീവികളോട് സാമ്യവും തോന്നും.
എന്നാല്മാര്ത്ത പറയുന്നതുപോലെ അവരുടെ പക്കല്‍ നിന്ന് മൃതദേഹം ഏറ്റെടുത്തത് ആരെന്ന് വ്യക്തമല്ല. സംഭവം സത്യമാണെന്ന് പറയാന്‍ ശക്തമായ തെളിവുകളൊന്നുമില്ല എന്നാണ് ഗവേഷകരും പറയുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications