കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യഗ്രഹജീവിയെ ഫ്രീസറില്‍ സൂക്ഷിച്ചെന്ന്

  • By Lakshmi
Google Oneindia Malayalam News

Alien's Dead Body
മോസ്‌കോ: അന്യഗ്രഹജീവികള്‍ ഉണ്ടാ ഇല്ലയോ എന്നത് ഇന്നും കണ്ടെത്താത്ത കാര്യമാണെങ്കിലും ഇവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ലോകത്ത് ഒരു പഞ്ഞവുമില്ല. മാത്രമവുമല്ല എല്ലാവര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാന്‍ ഏറെ കൗതുകമുണ്ടുതാനും.

അന്യഗ്രഹജീവികളെ കണ്ടുവെന്നും അവയുടെ വാഹനം കണ്ടുവെന്നും മറ്റുമുള്ള വെളിപ്പെടുത്തലുകള്‍ ഇതിനകം ഒട്ടേറെ വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു റഷ്യക്കാരി പറയുന്നത് താന്‍ അന്യഗ്രഹജീവിയെ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവെന്നാണ്. അതും ഒന്നും രണ്ടും ദിവസമല്ല, രണ്ടുവര്‍ഷക്കാലം. ഇതിനെ പിന്നീട് അധികൃതര്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.

ഇതിന് തെളിവായി അവര്‍ ഫ്രീസറില്‍ വച്ച നിലയിലുളള അന്യഗ്രഹ ജീവിയുടെ അഞ്ച് ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പെത്രോസവോദ്‌സ്‌കില്‍ നിന്നുളള മാര്‍ത്ത യെഗരോവ്‌നം എന്ന സ്ത്രീയാണ് ഈ അവകാശവുമായി രംഗത്തെത്തിയിരിക്കുന്നത്.

2009 ല്‍ ഒരു പറക്കും തളിക തകര്‍ന്നയിടത്തു നിന്നാണ് തനിക്ക് അന്യഗ്രഹ ജീവിയുടെ മൃതദേഹം ലഭിച്ചതെന്ന് മാര്‍ത്ത അവകാശപ്പെടുന്നു. പറക്കും തളിക കത്തിയമര്‍ന്നപ്പോള്‍ ആ പ്രദേശമാകെ കടുത്ത ചൂട് അനുഭവപ്പെട്ടു എന്നും അപകടത്തിനു ശേഷം നടത്തിയ തെരച്ചിലിലാണ് തനിക്ക് മൃതദേഹം ലഭിച്ചതെന്നും മാര്‍ത്ത പറയുന്നു.

ചിത്രത്തില്‍ കാണുന്ന ജീവിക്ക് ഉടലിന് ആനുപാതികമല്ലാത്ത രീതിയിലുളള വലിയ തലയും വലിയ കണ്ണുകളുമാണുളളത്. രണ്ട് അടിയില്‍ കൂടുതല്‍ ഉയരവുമുണ്ട്, ചില കടല്‍ ജീവികളോട് സാമ്യവും തോന്നും.

എന്നാല്‍മാര്‍ത്ത പറയുന്നതുപോലെ അവരുടെ പക്കല്‍ നിന്ന് മൃതദേഹം ഏറ്റെടുത്തത് ആരെന്ന് വ്യക്തമല്ല. സംഭവം സത്യമാണെന്ന് പറയാന്‍ ശക്തമായ തെളിവുകളൊന്നുമില്ല എന്നാണ് ഗവേഷകരും പറയുന്നത്.

English summary
A Russian woman named Marta Yegorovnam claims to have kept a 2-foot alien corpse in her refrigerator for two years. According to Yegorovnam, she discovered the wreckage of a UFO in 2009 and retrieved an alien from the twisted metal of the downed spacecraft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X