സെന്‍സെക്‌സ് 16500നും താഴെ

മുംബൈ ഓഹരി സൂചിക 314.16 പോയിന്റ് താഴേക്കിറങ്ങി 16461.71ലും ദേശീയ ഓഹരി സൂചിക 95.70 പോയിന്റിടിഞ്ഞ് 4934.75ലും ക്ലോസ് ചെയ്തു. ജയപ്രകാശ് അസോസിയേറ്റ്‌സിനാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. 66.90ല്‍ വില്‍പ്പന തുടങ്ങിയ ഓഹരി 6.35ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി. റിലയന്‍സ് പവര്‍ ലിമിറ്റഡും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഭാരത് ഹെവി ഇലക്ട്രിക്കല്‍സും മാരുതി സുസുക്കി ഇന്ത്യയും നാലര ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹീറോ മോട്ടോകോര്‍പ്പറേഷന്‍, സണ്‍ഫാര്‍മ, സിപ്ല ഓഹരികള്‍ നേരിയ ലാഭത്തിലാണ് ക്ലോസ് ചെയ്തത്. മെറ്റല്‍, എണ്ണ, ഗ്യാസ്, റിയാലിറ്റി ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 38.30 പോയിന്റും ടാറ്റാ സ്റ്റീല്‍ 11.30 പോയിന്റും ഒഎന്‍ജിസി 6.40 പോയിന്റും ഐസിഐസിഐ ബാങ്ക് 24.50 പോയിന്റും താഴേക്കിറങ്ങി.












Click it and Unblock the Notifications