ഹൈദരാബാദ്: തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം അനുഷ്‌ക്ക ഷെട്ടിയുടെ വസതിയില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ബുധനാഴ്ച ഉച്ചയ്ക്ക് ജൂബിലി ഹില്‍സിലെ വസതിയില്‍ നടന്ന പരിശോധനയില്‍ പണവും ബാങ്ക് പാസ്ബുക്കും മറ്റനേകം രേഖകളും ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴിലും തെലുങ്കിലും ഒരുപോലെ പ്രശസ്തയായ അനുഷ്‌ക്ക ഇത് രണ്ടാംതവണയാണ് ഐടി വകുപ്പിന്റെ വലയില്‍ കപ്പെടുന്നത്. ജൂബിലി ഹില്‍സിലെ വുഡ്‌സ് അപ്പാര്‍ട്ട്‌മെന്റിലേക്ക് ഐടി വകുപ്പിന്റെ വാഹനം പോകുന്നത് കണ്ടതോടെയാണ് റെയ്ഡ് നടക്കുന്ന വിവരം പുറംംലോകമറിഞ്ഞത്.
അതേസമയം റെയ്ഡ് വാര്‍ത്തകള്‍ അനുഷ്‌ക്കയുടെ മാനേജര്‍ രഘു നിഷേധിച്ചു. അത്തരത്തിലുള്ള പരിശോധനകള്‍ ഉണ്ടായിട്ടില്ലെന്നും നടിയുടെ അയല്‍വാസിയുടെ വസതിയിലാണ് റെയ്‌ഡെന്നുമാണ് വിശദീകരണം.
Looks like actors, actresses and others in the showbiz business are caught in the wrong side of law especially in regards to their Income Tax returns. The latest victim this time around is popular South Indian actress Anushka Shetty.