സച്ചിന്‍ ഭാരതരത്‌നത്തിന് അര്‍ഹന്‍: ഹസാരെ

സച്ചിന്‍ ഇന്ത്യയിലെ യുവാക്കളുടെ പ്രതീകമാണ്. ക്രിക്കറ്റിലെ സച്ചിന്റെ പ്രകടനം കൊണ്ട് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യ ഏറെ അഭിമാനിക്കുന്നുണ്ട്. അദ്ദേഹം ഭാരതരത്‌നം അര്‍ഹിക്കുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം- ഹസാരെ പറഞ്ഞു.
സ്വന്തം ഗ്രാമമാണ് റെലഗന്‍ സിദ്ധിയില്‍ അമ്മ ലക്ഷ്മിഭായിയുടെ പേരില്‍ നടക്കുന്ന ടെന്നിസ് ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്യുമ്പോഴാണ് സച്ചിന് ഭാരതരത്‌നം നല്‍കണമെന്ന് ഹസാരെ ആവശ്യപ്പെട്ടത്.
സച്ചിന് ഭാരതരത്‌നം നല്‍കണമെന്ന് പലഭാഗങ്ങളില്‍ നിന്നായി ആവശ്യമുയരുകയാണ്. നേരത്തേ ശിവസേന നേതാവ് ഉദ്ധവ് സച്ചിന് ഭാരതരത്‌നം നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ടീം ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.












Click it and Unblock the Notifications