100 രൂപയ്ക്കുവേണ്ടി ഭാര്യയെ കുത്തി കൊന്നു

ഭാര്യയെ ആക്രമിച്ചതിനുശേഷം ഒളിവില്‍ പോയ ഇല്ല്യാ രാജയെ ഡോംഗ്രിയില്‍ വച്ച് പോലിസ് പിടികൂടി. 12 വയസ്സുള്ള മകന്‍ കിഷോര്‍കുമാറാണ് കേസിലെ മുഖ്യസാക്ഷി.
അരുന്ധതിയുടെ മാതാവ് ഭാനുമതി ചെന്നൈയിലേക്ക് മടങ്ങുന്നതിനു മുമ്പ് കിഷോറിനു നല്‍കിയ 100 രൂപയെ ചൊല്ലിയായിരുന്നു ബഹളം. കുട്ടിയില്‍ നിന്നു പണം തട്ടിപറിച്ചെടുത്ത ഇല്ല്യാരാജയോട് അത് തിരിച്ചുകൊടുക്കണമെന്ന് അരുന്ധതി നിര്‍ബന്ധം പിടിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മീന്‍ മുറിയ്ക്കുകയായിരുന്ന അരുന്ധതിയില്‍ നിന്നു കത്തിപിടിച്ചുവാങ്ങി നെഞ്ചത്ത് കുത്തുകയായിരുന്നു. എന്നിട്ടും അരിശം തീരാതെ പിറകെ ഓടി നടന്നു കുത്തുകയായിരുന്നുവെന്ന കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കിഷോറിനെ കൂടാതെ മോനു(2), റാണി(2) എന്നീ രണ്ട് കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്.












Click it and Unblock the Notifications