കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചുവര്‍ഷം ജയിലില്‍, ഒടുവില്‍ മോചനം

Google Oneindia Malayalam News

malegoanblast
മുംബൈ: ഒരു കുറ്റവും ചെയ്യാതെ അഞ്ചുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഏഴ് യുവാക്കള്‍ക്ക് ഒടുവില്‍ മോചനമായി. 37 പേരുടെ മരണത്തിനിടയാക്കിയ 2006ലെ മലേഗാവ് സ്‌ഫോടനത്തകേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒമ്പത്‌ മുസ്ലിം യുവാക്കളില്‍ ഏഴുപേരാണ് ജയിലില്‍ നിന്നു പുറത്തിറങ്ങിയത്.

സല്‍മാന്‍ ഫാരിസി, ഷബീര്‍ അഹ്മദ്, നൂറുല്‍ ഹുദാ ദോഹ, റയിസ് അഹ്മദ്, മുഹമ്മദ് ഷാഹിദ്, ഫാറൂഖ് അന്‍സാരി, അബ്‌റാര്‍ അഹ്മദ് എന്നിവരാണു വിട്ടയക്കപ്പെട്ടത്. ആസിഫ്ഖാന്‍, മുഹമ്മദ് അലി എന്നീ രണ്ടുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും, 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പരയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ പുറത്തുവിട്ടിട്ടില്ല.

സ്‌ഫോടനത്തിനു പിന്നില്‍ അഭിനവ് ഭാരത് ആണെന്ന് മക്കാ മസ്ജിദ് സ്‌ഫോടന കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദ കുറ്റസമ്മതം നടത്തിയതോടെയാണ് മോചന ത്തിനുവഴിതെളിഞ്ഞത്.

ഇതോടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി മഹാരാഷ്ട്രാ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മോക്ക) കോടതിയെ അറിയിച്ചതിനെ. തുടര്‍ന്ന് കോടതി ഒമ്പത് പേര്‍ക്കും ഈ മാസം അഞ്ചിന് ജാമ്യം നല്‍കിയിരുന്നു.

English summary
After spending nearly five years in jail, seven of the nine accused in the 2006 Malegaon blasts that killed 37 people were released from prison on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X