കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭ്യൂഹങ്ങള്‍ ബാക്കി; ക്ഷേത്രനിലവറയില്‍ നിധിയില്ല!

  • By Lakshmi
Google Oneindia Malayalam News

Treasure
ചെന്നൈ: നിധിയുണ്ടെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് ഗുമുണ്ടിപൂണ്ടിയിലെ ചന്ദ്രശേഖരേശ്വര്‍ ക്ഷേത്രത്തില്‍ അറ തുറന്നവര്‍ നിരാശരായി. വിലപിടിപ്പുള്ള ഒന്നും അറിയില്‍ കണ്ടെത്താനായില്ല.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളില്‍ കണ്ടെത്തിയ രീതിയുള്ള അമൂല്യനിധി ശേഖരം 1000 വര്‍ഷം പഴക്കമുള്ള ചന്ദ്രശേഖരേശ്വര്‍ ക്ഷേത്രത്തിലുമുണ്ടെന്നായിരുന്നു അഭ്യൂഹം.

ബുധനാഴ്ച രാവിലെ കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് രണ്ട് ശ്രീകോവിലുകള്‍ക്കിടയിലായി സ്ഥിതിചെയ്യുന്ന അറ തുറന്നത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ക്ഷേത്രത്തിന്റെ പിന്‍ഭാഗത്തെ ഭിത്തി തുരന്നാണ് അറയുടെ ഉള്‍ഭാഗം പരിശോധിച്ചത്.നൂറുകണക്കിന് ഭക്തരാണ് അറ തുറക്കുന്നതറിഞ്ഞ് ക്ഷേത്രത്തില്‍ എത്തിയത്.

അമ്പത് വര്‍ഷമായി ക്ഷേത്രം അടഞ്ഞുകിടക്കുകയായിരുന്നു. ഡിസംബറില്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുംഭാഭിഷേകത്തിനായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കവേയാണ് നിലവറയേക്കുറിച്ച് സംശയങ്ങള്‍ ഉണ്ടായത്.

തുടര്‍ന്ന് ഇത് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബള്‍ എന്‍ഡോവ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ശിവന്‍, അംബല ദൈവനായകി, വിനായകന്‍, മുരുകന്‍ എന്നീ പ്രതിഷ്ഠകലാണ് ക്ഷേത്രത്തിലുള്ളത്. പാണ്ഡ്യ, ചോള രാജാക്കന്‍മാരുടെ കാലത്താണു ക്ഷേത്രം നിര്‍മിച്ചതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

English summary
When the authorities took up renovation works at the more than 1000-year-old Chandrasekareswarar temple at suburban Gummidipoondi a few months back, little would they have would have realised that there is a secret room in this ancient place of worship,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X