കന്യാസ്ത്രീയുടെ മരണം: അന്വേഷണത്തിന് ഉത്തരവ്

അതേസമയം ആദിവാസികളാണ് വത്സയുടെ കൊലയ്ക്ക് പിന്നിലെന്നാണ് ജാര്‍ഖണ്ഡ് പൊലീസ് അറിയിക്കുന്നത്. മാവോവാദികളുടെയും ഖനി മാഫിയയുടെയും കൈകള്‍ ഇതിന് പിന്നിലില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
ജാര്‍ഖണ്ഡില്‍ ആദിവാസികള്‍ക്കിടയില്‍ പ്രേഷിതപ്രവര്‍ത്തനത്തോടൊപ്പം വിമോചന പ്രക്ഷോഭവും നയിച്ച സിസ്റ്റര്‍ വല്‍സ ജോണ്‍ ചൊവ്വാഴ്ച രാത്രിയിലാണു കൊല്ലപ്പെട്ടത്. പച്ച്‌വാഡയില്‍ സിസ്റ്റര്‍ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയ അമ്പതോളം അക്രമികള്‍ സിസ്റ്ററെ കെട്ടിയിട്ട് ഇരുമ്പുദണ്ഡുകൊണ്ടു തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
എറണാകുളം വാഴക്കാല മലമേല്‍ വീട്ടില്‍ പരേതരായ എം.സി. ജോണ്‍-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ് വത്സല. പത്തൊമ്പതു വര്‍ഷമായി ജാര്‍ഖണ്ഡിലെ പാക്കുര്‍ ജില്ലയില്‍ ഡുംകയ്ക്കു സമീപം പച്ച്‌വാഡ ഗ്രാമത്തില്‍ ആദിവാസികളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുകയായിരുന്നു സിസ്റ്റര്‍ വല്‍സ.
കല്‍ക്കരി ഖനനത്തിനായി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ നടത്തിയ ജനകീയ സമരവും നിയമപോരാട്ടവും സിസ്റ്റര്‍ വല്‍സയെ ഖനി മാഫിയയുടെ ശത്രുവാക്കി മാറ്റി. ഇതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു സഹപ്രവര്‍ത്തകരും കുടുംബവും ആരോപിയ്ക്കുന്നത്.












Click it and Unblock the Notifications