വിവാഹമോചിത ഭര്‍ത്താവിന്റെ സര്‍നെയിം ഉപയോഗിക്കരുത്

വിവാഹമോചിതയായ ഭാര്യ നിഷ(34) പേരിനൊപ്പം തന്റെ പേരും കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നതിനെതിരേ സുപ്രിം കോടതി വരെ നീണ്ട നിയമയുദ്ധമാണ് പട്ടേല്‍ നടത്തിയത്. ഈ കാര്യത്തില്‍ നിലവില്‍ ഒരു നിയമവും ഇല്ല. വിവാഹ മോചിതയായ സ്ത്രീ പേരിനൊപ്പം ഭര്‍ത്താവായിരുന്ന ആളുടെ പേര് ഉപയോഗിക്കാന്‍ പാടില്ലെന്ന് സുപ്രിം കോടതി വിലക്കിയതോടെ ഈ പ്രശ്‌നത്തിനു പരിഹാരമായി-അഭിഭാഷകനായ ആര്‍ ടി ലാല്‍വാനി അറിയിച്ചു.
വിവാഹം എന്ന പവിത്രബന്ധത്തിലൂടെ ഒരു സ്ത്രീക്ക് ഭര്‍ത്താവിന്റെ സര്‍നെയിം ലഭിക്കുന്നത്. വിവാഹം അസാധുവാകുകയോ വിവാഹം മോചിതയാവുകയോ ചെയ്യുമ്പോള്‍ സ്വാഭാവികമായും ഈ അവകാശം ഇല്ലാതാവും. ഈ വര്‍ഷം തുടക്കത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരുന്ന ഡാരിയസ് ഖംബാട്ട നല്‍കിയ നിയമോപദേശത്തിലും വിവാഹമോചിതയായാലും ഭര്‍ത്താവിന്റെ സര്‍നെയിം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് രേഖപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനമായി സ്വീകരിച്ചത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ആണ്. ഏതൊരാള്‍ക്കും ഏത് പേരും സ്വീകരിക്കാനുള്ള അടിസ്ഥാന അവകാശമുണ്ട്. എന്നാല്‍ വിവാഹമോചിതയായ സ്ത്രീ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് വീണ്ടും ഉപയോഗിക്കുന്നത് അവര്‍ ഇപ്പോഴും ഭാര്യയാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുമെന്ന വാദമാണ് ദിനേഷ് ഉയര്‍ത്തിയത്.
ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് 1995ലാണ് ദിനേഷ് നിഷയെ വിവാഹം കഴിച്ചത്. എന്നാല്‍ എട്ടുമാസത്തിനുള്ളില്‍ തന്നെ ഭാര്യയെ ഉപേക്ഷിക്കാന്‍ ദിനേഷ് തീരുമാനിച്ചു. 1997ല്‍ കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും 2006ല്‍ ഈ കേസ് വിധിയാവുകയും ചെയ്തു. 2009ല്‍ സര്‍ നെയിം ഉപയോഗിക്കുന്നതില്‍ നിന്ന് കുടുംബ കോടതി തന്നെ നിഷയെ താല്‍ക്കാലികമായി വിലക്കി 2010ല്‍ ഹൈക്കോടതിയും ഇത് ശരിവച്ചതോടെ നിഷ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.












Click it and Unblock the Notifications