കാമുകനൊപ്പം ഒളിച്ചോടിയ യുവതി വാഹനമിടിച്ച് മരിച്ചു
മുംബൈ: കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി വാഹനമിടിച്ച് രക്തം വാര്‍ന്ന് മരിച്ചു. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനമിട്ടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് അമിതവേഗത്തിലാണ് ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ പെണ്‍കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഈ സമയത്ത് കാമുകന്‍ കാമുകിയെ രക്ഷിക്കാന്‍ നില്‍ക്കാതെ സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു.
പിന്നീട് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അശ്രദ്ധമായി ബൈക്ക് ഓടിച്ചതിന് അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഗോവന്ദി സ്വദേശിയായ അനീസയാണ് മരിച്ചത്. ഷെയ്ക്ക് അഹമ്മദ് എന്ന യുവാവുമായി ഏറെനാളായി അനീസ പ്രണയത്തിലായിരുന്നു.
ഇരുവരുടേയും വീട്ടുകാര്‍ക്ക് ഈ ബന്ധത്തില്‍ താല്പര്യമില്ലാത്തതിനേ തുടര്‍ന്നാണ് ഇവര്‍ ഒളിച്ചോടിയത്. അനീസയെ കാണാതായതിനേ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനമിടിച്ച് മരിച്ച അനീസയുടെ മൃതദേഹം ട്രാഫിക് പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയ വിവരം അറിഞ്ഞത്. അനീസയെ ഇടിച്ച വാഹനം പൊലീസ് തിരയുകയാണ്.












Click it and Unblock the Notifications