കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്വാനി വധശ്രമം, പ്രതികള്‍ കേരളത്തില്‍

Google Oneindia Malayalam News

Advani
കൊച്ചി: ജനചേതന യാത്രക്കിടെ മധുരയ്ക്കടുത്തുവെച്ച് ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ അല്‍ ഉമ്മ സംഘാംഗങ്ങള്‍ ഒളിച്ചുതാമസിക്കുന്നത് കേരളത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട അല്‍ ഉമ്മ നേതാവ് ഇമാം അലിയുടെ അടുത്ത അനുയായികളായ പോലീസ് ഫക്രുദ്ദീന്‍, ബിലാല്‍ മാലിക്, മധുര ഉമ്മര്‍ എന്നിവരാണ് കേരളത്തിലുള്ളതെന്ന് കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് പോലിസ് സംഘത്ത ഉദ്ധരിച്ചുകൊണ്ട് മംഗളം റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈ സിബി സിഐഡി(തീവ്രവാദവിരുദ്ധ വിഭാഗം) എസ് പി നാഗജ്യോതി, സി ഐ രംഗസ്വാമി, എസ് ഐമാരായ മുത്തുസ്വാമി, മുത്തുകൃഷ്ണന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ പുകഴന്തി എന്നിവരാണ് പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്. ഫക്രുദീന്‍ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച കോളുകളില്‍ നിന്ന് കൊല്ലം, ആലുവ, പരപ്പനങ്ങാടി, വാടാനപള്ളി എന്നിവിടങ്ങളിലെല്ലാം പ്രതികള്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സിംകാര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടതിനാല്‍ മൊബൈല്‍ ടവറുകളിലൂടെ സ്ഥലം കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പോലിസ് അറിയിച്ചു.

തമിഴ്‌നാട് അന്വേഷണസംഘം നല്‍കുന്ന സൂചന അനുസരിച്ച് നിരോധിക്കപ്പെട്ട അല്‍ ഉമ്മയുടെ പ്രവര്‍ത്തകരുമായി ചില പിഡിപി, എന്‍ഡിഎഫ് നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ട്. അദ്വാനിയുടെ യാത്ര കടന്നു പോവുന്നതിനു മുമ്പായി മധുരയ്ക്കടുത്തുള്ള ആലംപട്ടി ഗ്രാമത്തിലെ പാലത്തിനടിയില്‍ നിന്നു ഒക്ടോബര്‍ 27നു കണ്ടെടുത്ത ബോംബിനു ശക്തമായ നാശനഷ്ടമുണ്ടാക്കാനുള്ള ശേഷിയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട ഇസ്മത്ത്, അബ്ദുല്ല റഹ്മാന്‍, ഇസ്മാന്‍ അലി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

റിട്ടയേര്‍ഡ് പോലിസ് കോണ്‍സ്റ്റബിളിന്റെ മകനായ ഫക്രുദ്ദീന്‍ ഒവാമലൈ സ്‌ഫോടനക്കേസിലെ പ്രതികളിലൊരാളാണ്. കേസില്‍ പ്രതിയായ ഇമാം അലിയെ രക്ഷിക്കാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ചാര്‍ത്തിയിരുന്നത്. 2002ല്‍ ബാംഗ്ലൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇമാം അലിയെ വെടിവെച്ചുകൊല്ലുകയായിരുന്നു.

English summary
Three former hardcore members of banned terror outfit Al-Umma, those have been identified as the masterminds behind the plot to target the convoy of BJP leader LK Advani during his Jana Chethana yatra , Now in Kerala, Says Tamilnadu special police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X