ഷഹീദ് ബാവ കൊല: ആറുപേര്‍ക്കെതിരേ നോട്ടീസ്

കൊടിയത്തൂര്‍ സ്വദേശികളായ പാത്തന്‍കടവ് റാഷിദ് , ഇര്‍ഷാദ് , മുഹമ്മദ് സാലീം, പാലക്കാടന്‍ അബ്ദുല്‍ കരീം , കളത്തിങ്ങല്‍ ഫയാസ് , മാളിയേക്കല്‍ നാജിദ് എന്നിവര്‍ക്കായാണ് തിരച്ചില്‍ നോട്ടീസ്. വീഡിയോ ക്ലിപ്പിങുകളില്‍ നിനിന്നും നാട്ടുകാരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി പോലിസ് തയ്യാറാക്കിയ പതിനഞ്ചുപേരുടെ ലിസ്റ്റില്‍ സംഭവവുമായി നേരിട്ടുബന്ധമുണ്ടെന്നു കരുതുന്നവരാണ് ആറുപേര്‍.
സംഭവദിവസം രാത്രി 10നും ഒന്നിനും ഇടയില്‍ കൊടിയത്തൂര്‍ ഭാഗത്തുനിന്നുളള മൊബൈല്‍ ഔട്ട് ഗോയിങ കോളുകളിലെ വിവരങ്ങള്‍ പോലിസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരിധിയിലുളള ടവറുകളില്‍ നിന്നു പോയ കോളുകളും പൈശാചികമായ ആക്രമണത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങളും തമ്മില്‍ താരതമ്യം ചെയ്യുകയും ഇതിനു പിറകില്‍ ഏതെങ്കിലും തരത്തിലുളള ആസൂത്രണം നടന്നിട്ടുണ്ടോയെന്ന കണ്ടെത്തുകയുമാണ് പോലിസിന്റെ ലക്ഷ്യം. ഒട്ടേറെ പേര്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ അറസ്റ്റുകള്‍ ഇനിയുമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് കൊടിയത്തൂരില്‍ സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആളുകള്‍ പള്ളിക്കാട്ട് പറമ്പില്‍ ഷഹീദ് ബാബ എന്ന യുവാവിനെ മര്‍ദ്ദിച്ചത്. കൊടിയത്തൂരില്‍ സ്ത്രീകള്‍ മാത്രമുള്ള ഒരു വീട്ടില്‍ ഇയാള്‍ ഇടയ്ക്കിടെ വന്നുപോകുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ താമസിയാതെ മരിച്ചു.












Click it and Unblock the Notifications