കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിയ്യൂര്‍ ജയിലിലെ ചപ്പാത്തി വില്‍പനയ്ക്ക്

  • By Lakshmi
Google Oneindia Malayalam News

Viyyur Central Prison
തൃശൂര്‍: വിയ്യൂര്‍ ജയിലിലെ തടവുകാര്‍ പാകംചെയ്യുന്ന ചപ്പാത്തി പുറത്തെ വിപണിയിലെത്തുന്നു. ജയിലില്‍ സ്ഥാപിച്ചിരിക്കുന്ന ചപ്പാത്തിമേക്കറില്‍ ഉണ്ടാക്കുന്ന ചപ്പാത്തിയാണ് പുറത്തെ വിപണിയിലെത്തിക്കുന്നത്. ഇന്ത്യയില്‍ പലേടത്തും ഇത്തരത്തില്‍ ജയിലില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ പുറത്തെ വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ശ്രമമാണ് വിയ്യൂരില്‍ തുടങ്ങിയിരിക്കുന്നത്.

തടവുകാരുടെ ഭക്ഷണരീതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷംമുമ്പാണ് സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലിലും കോഴിക്കോട് ജില്ലാ ജയിലിലും ചപ്പാത്തി നിര്‍മ്മാണയന്ത്രം സ്ഥാപിച്ചത്. ഒരു യന്ത്രത്തിന് 2.64 ലക്ഷം രൂപയാണ് വില.

തടവുകാര്‍ക്ക് പ്രാതല്‍ ഒരുക്കുന്ന ജോലി കഴിഞ്ഞാല്‍ പിന്നീട് ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നില്ല. ഇങ്ങനെ വെറുതേയിടുന്നതിന് പകരം യന്ത്രം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ച് വകുപ്പിന് ലാഭമുണ്ടാക്കാമെന്ന ആശയമാണ് പുതിയ സംരംഭത്തിനു പിന്നില്‍.

ഇതിനുള്ള അനുമതി തിങ്കളാഴ്ചയാണ് ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. ഉത്തരവ് ലഭിച്ച് രണ്ടുദിവസത്തിനകം പദ്ധതി നടപ്പാക്കാനും ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു.

ജയിലിലെ ചപ്പാത്തിക്ക് ആവശ്യക്കാരായി നഗരത്തിലെ ചില സഹകരണസംഘങ്ങളും ഹോട്ടല്‍ ഉടമകളും എത്തിയിട്ടുണ്ട്. രണ്ടുരൂപ നിരക്കിലായിരിക്കും ആദ്യവില്പന. രണ്ട് മണിക്കൂര്‍കൊണ്ട് 4000 ചപ്പാത്തിയുണ്ടാക്കാന്‍ കഴിയുന്ന യന്ത്രത്തില്‍ മൂന്ന് ഷിഫ്റ്റുകളിലായി 36 തടവുകാര്‍ ജോലി ചെയ്യും. ജയില്‍വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ അടുക്കളയിലാണ് ചപ്പാത്തിനിര്‍മാണം. മുഖാവരണവും കയ്യുറകളും ധരിച്ച് അതീവ ശുചിത്വത്തോടെയാണ് നിര്‍മാണം.

തമിഴ്‌നാട്ടിലെ 'പുഴല്‍' സെന്‍ട്രല്‍ ജയിലിലെ ബ്രഡ് നിര്‍മാണവും തിഹാര്‍ ജയിലിലെ മധുരപലഹാരനിര്‍മാണവും ഏറെ പേരെടുത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കിയത്.

English summary
Authorites of Viyyur central prison now suplying chappathi which is making at jail kitchen by prisoners to the outside market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X