തടവ് കരുത്തു പകര്‍ന്നുവെന്ന് ജയരാജന്

ജയില്‍ മോചിതനായ ശേഷം രാവിലെ സ്വന്തം നാടായ കണ്ണൂരില്‍ തിരിച്ചെത്തിയ ജയരാജന് റയില്‍വേ സ്‌റ്റേഷനില്‍ സിപിഎം, ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ജയരാജന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒന്‍പതു ദിവസത്തെ തടവ് ജനകീയ പോരാട്ടത്തിനു കൂടുതല്‍ കരുത്തു പകരുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. ആര്‍ക്കും ഈ പോരാട്ടത്തെ തടയാനാവില്ല. പൌരാവകാശത്തിനു വേണ്ടിയുള്ള സിപിഎമ്മിന്റെ പോരാട്ടത്തിനും ഇതു ശക്തിയേകും- അദ്ദേഹം പറഞ്ഞു.
ജയരാജനെ സ്വീകരിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എംഎല്‍എമാരായ ടി.വി രാജേഷ്, കെ.കെ നാരായണന്‍ തുടങ്ങിയ നേതാക്കള്‍ എത്തിയിരുന്നു.












Click it and Unblock the Notifications