Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും സര്‍ചാര്‍ജ് ആവശ്യവുമായി കെഎസ്ഇബി

KSEB
തിരുവനന്തപുരം: ഉപഭോക്താക്കളില്‍ നിന്ന് വീണ്ടും വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കാന്‍ അനുമതി തേടിക്കൊണ്ട് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കി.

സംസ്ഥാനത്തിന്റെ പുറത്തു നിന്ന് അധികവിലയ്ക്ക് താപവൈദ്യുതി വാങ്ങിയ വകയിലുണ്ടായ നഷ്ടം നികത്താനാണ് സര്‍ചാര്‍ജ് ഈടാക്കുന്നതെന്നാണ് കെ.എസ്.ഇ.ബി. അപേക്ഷയില്‍ പറയുന്നത്.
ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ താപവൈദ്യുതി വാങ്ങിയവകയില്‍ ബോര്‍ഡിന് 170 കോടി രൂപയുടെ അധികബാധ്യത ഉണ്ടായതായാണ് ബോര്‍ഡ് കാണിച്ചിരിക്കുന്നത്.

നിലവില്‍ പ്രതിമാസം 120 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജായി ഈടാക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഇതിന്റെ കാലാവധി അവസാനിക്കുമെന്നും അപേക്ഷയില്‍ പറയുന്നു. ബോര്‍ഡിന്റെ ഈ അപേക്ഷ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചാല്‍ വൈദ്യുതി ചാര്‍ജില്‍ വര്‍ധനവ് ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+