കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗലാപൂരം-പാലക്കാട് സര്‍വിസ് വെള്ളിയാഴ്ച മുതല്‍

Google Oneindia Malayalam News

കോഴിക്കോട്: മംഗലാപുരം സെന്‍ട്രലില്‍ നിന്നും പാലക്കാട് ജങ്ഷന്‍ വരെ പോവുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് നവംബര്‍ 18 മുതല്‍ സര്‍വിസ് ആരംഭിക്കും. മംഗലാപുരത്ത് നിന്ന് ഉച്ചയ്ക്ക് 12 മണിക്കെടുക്കുന്ന തീവണ്ടി വൈകുന്നേരം 6.15ഓടെ പാലക്കാടെത്തും. രാവിലെ 7.25ന് പാലക്കാട് നിന്നെടുക്കുന്ന വണ്ടി ഉച്ചയ്ക്ക് 1.40 ഓടുകൂടി മംഗലാപുരത്തെത്തും.

കാസര്‍ക്കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം സ്റ്റേഷനുകളില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക. ഒരു എസി ചെയര്‍ കാറും നാലു സെക്കന്റ് ചെയര്‍കാറും ആറ് സെക്കന്റ് ക്ലാസ് കോച്ചുകളും ഉള്ള വണ്ടിയിലേക്ക് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.

നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി ലിങ്ക് എക്‌സ്പ്രസ് ട്രെയിന്‍ ബുധനാഴ്ച ഫഌഗ് ഓഫ് ചെയ്തിരുന്നു. രാത്രി 8.30ന് നിലമ്പൂരില്‍ നിന്നു പുറപ്പെടുന്ന എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്ന് അമൃത എക്‌സ്പ്രസ്സുമായി കണക്ട് ചെയ്താണ് യാത്ര തുടരുക. രാത്രി 10.30ന് തിരുവനന്തപുരത്തുനിന്നെടുക്കുന്ന ട്രെയിന്‍ രാവിലെ 7.05ഓടെ നിലമ്പൂരിലെത്തും.

English summary
FlaMangalore Central - Palakkad junction intercity express will flag off at Mangalore Central railway station on November 18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X