കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂറാം വാര്‍ഷികം: ടൈറ്റാനിക്കിലേക്ക് വീണ്ടും പോകാം

  • By Ajith Babu
Google Oneindia Malayalam News

 Thrill-seekers may get a glimpse of the prow of the Titanic on the dive down to the ocean floor
ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ കപ്പലകടങ്ങളിലൊന്നായ ടൈറ്റാനിക് ദുരന്തവേദി വിനോദസഞ്ചാര മേഖലയാക്കാന്‍ നീക്കം. കെന്‍സിങ്ടണ്‍ ടൂര്‍സ് കമ്പനിയുടെ രണ്ട് വിനോദസഞ്ചാര കപ്പലുകളാണ് ടൈറ്റാനിക് സഞ്ചരിച്ച വഴികളിലൂടെ യാത്രക്കാരുമായി സഞ്ചരിയ്ക്കാനൊരുങ്ങുന്നത്. ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തോട് അടുക്കുമ്പോള്‍ 66,257 ഡോളര്‍ നല്‍കുന്നവര്‍ക്ക് യാത്ര നടത്താനാണ് കമ്പനികള്‍ അവസരമൊരുക്കുന്നത്.

1912 ഏപ്രില്‍ 14ന് സൗതാംപ്ടണില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രക്കിടെ മഞ്ഞുമലയില്‍ ഇടിച്ച് ആഡംബര കപ്പലായ ടൈറ്റാനിക് മുങ്ങിത്താഴുകയായിരുന്നു. ദൈവത്തിന് പോലും തകര്‍ക്കാന്‍ കഴിയില്ലെന്ന അവകാശവാദവുമായി യാത്രതിരിച്ച കപ്പലിലെ 2224 യാത്രക്കാരില്‍ 1517 പേരാണ് മുങ്ങി മരിച്ചത്.

2012 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് യാത്ര. 15 ദിവസത്തെ യാത്രയില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് 12,500 അടി താഴ്ചയിലുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. റഷ്യന്‍ മുങ്ങിക്കപ്പലിലാവും അവിടേക്കുള്ള യാത്ര. കപ്പല്‍ച്ചേതത്തിന്റെ അവശിഷ്ടങ്ങളുള്ള ന്യൂഫൗണ്ട്‌ലന്‍ഡില്‍ ഏഴു ദിവസത്തെ പര്യടനമാണ് ലക്ഷ്യമിടുന്നത്.

English summary
he site where the fateful Titanic sunk in the Atlantic Ocean looks set to be a busy area next year as travel companies cash in and mark a century since the tragedy. While two cruises - set to trace the exact journey of the Titanic, even hovering above the site where it sank 100 years ago on April 14 at 2.20am - have already sold out, another travel company has gone a step further, charging an eye-watering $66,257 (£41,784) to dive down to the wreck itself.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X