കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറസ് ആക്രമണം:ഫേസ്‍ബുക്ക് അശ്ലീലചിത്രങ്ങള്‍ നീക്കി

  • By Ajith Babu
Google Oneindia Malayalam News

Facebook moves to intercept graphic content
ലോസ് ആഞ്ചല്‍സ്: ഹാക്കര്‍മാരുടെ വൈറസ് ആക്രമണത്തിനു ഇരയായ ഫേസ്ബുക്ക് ഉപയോക്താക്കളുടെ പേജില്‍ നിന്നും അശ്ലീലചിത്രങ്ങളും അക്രമദൃശ്യങ്ങളും നീക്കം ചെയ്തതായി കമ്പനി അധികൃതര്‍ അറിയിച്ചു ബ്രൗസറിലെ പഴുത് മുതലെടുത്താണ് സൈബര്‍ ആക്രമണം നടന്നതെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷ ശക്തമാക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

വൈറസ് ആക്രമണം പരമാവധി ഒഴിവാക്കിയെങ്കിലും ഫേസ്ബുക്ക് ഉപയോക്താക്കള്‍ കരുതല്‍ പാലിയ്ക്കണമെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംശയകരമായ ചിത്രങ്ങളോ ദൃശ്യങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം റിപ്പോര്‍ട്ട് ലിങ്ക് ഉപയോഗിച്ച് ഫെയ്‌സ്ബുക്കിനെ അറിയിക്കണമെന്നും ബ്രൗസറുകളുടെ പുതിയ വേര്‍ഷനുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുണമെന്നും കമ്പനി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരിചയമില്ലാത്ത കോഡ് കോപ്പി ചെയ്ത് ബ്രൗസറിന്റെ അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്യാതിരിക്കുക തുടങ്ങിയ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കായി കമ്പനി അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

ഹാക്കര്‍മാരുടെ ആസൂത്രിത ആക്രമണത്തിലൂടെ 80 കോടി ഫേസ്ബുക്ക് ഉപയോക്താക്കളാണ് തങ്ങളുടെ പേജില്‍ ഇത്തരം ദൃശ്യങ്ങളും ചിത്രങ്ങളും കടന്നുകൂടിയതായുള്ള പരാതികള്‍ ഉന്നയിച്ചുരംഗത്തെത്തിയത്.

സ്പാം(പാഴ്‌സന്ദേശം) ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഫേസ്ബുക്കിനു വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടിയ്ക്കു ഒരുങ്ങുന്നതായും ബിബിസി റിപ്പോര്‍ട്ടുചെയ്തു. ബ്രൗസറിലെ സെല്‍ഫ്- എക്‌സ്.എസ്.എസ്. എന്ന പഴുത് ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ആശ്ലീല, അക്രമ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്.

English summary
FACEBOOK HAS confirmed it was the victim of a spam attack in recent days that resulted in users’ pages being flooded with graphic images depicting sex and violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X