കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൂതാട്ടം: കന്യാസ്ത്രീ മോഷ്ടിച്ചത് 5 കോടി രൂപ

  • By Ajith Babu
Google Oneindia Malayalam News

 Gambling addicted nun spent $1 million on slot machines
ന്യൂയോര്‍ക്ക്: ചൂതാട്ടത്തിനായി പത്ത് ലക്ഷം ഡോളര്‍ (ഏതാണ്ട് 5 കോടി രൂപ) മോഷ്ടിച്ച കന്യാസ്ത്രീ കുറ്റക്കാരിയെന്ന് മാന്‍ഹാട്ടന്‍ കോടതി കണ്ടെത്തി. ഫിനാന്‍സ് ഓാഫീസറായി ജോലി ചെയ്തിരുന്ന കാത്തലിക് കോജെളില്‍ നിന്നുമാണ് സിസ്റ്റര്‍ മേരി ടോണ്‍ടന്‍ വന്‍തുക കവര്‍ന്നത്.

അറുപത്തിയഞ്ചുകാരിയായ ഇവര്‍ ന്യൂജഴ്‌സിയിലെ കാസിനോകളിലെ സ്ലോട്ട് മെഷീനുകളില്‍ കളിയ്ക്കാനായാണ് ഈ പണം മുഴുവന്‍ ഉപയോഗിച്ചതെന്ന് വിചാരണയ്ക്കിടെ തെളിഞ്ഞിരുന്നു. ഇയോന കോളെജില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പത്ത് വര്‍ഷം കൊണ്ടാണ് ഈ വന്‍തുക ചൂതാട്ടത്തിനായി കളഞ്ഞുകുളിച്ചത്. 2009ല്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ഇവിടെ നിന്ന് പുറത്താക്കിയിരുന്നു

വ്യാജ ഇന്‍വോയ്‌സുകള്‍ ഹാജരാക്കിയാണ് സിസ്റ്റര്‍ സൂസി എന്ന പേരില്‍ കൂടി അറിയപ്പെടുന്ന ഇവര്‍ പണം തട്ടിയത്. സംഭവത്തില്‍ എല്ലാവരോടും ക്ഷമ ചോദിയ്ക്കുന്നുവെന്ന് സിസ്റ്റര്‍ സൂസി വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞിരുന്നു.

ചൂതാട്ടത്തിനായി പത്ത് ലക്ഷം ഡോളര്‍ (ഏതാണ്ട് 5 കോടി രൂപ) മോഷ്ടിച്ച കന്യാസ്ത്രീ കുറ്റക്കാരിയെന്ന് മാന്‍ഹാട്ടന്‍ കോടതി കണ്ടെത്തി. ഫിനാന്‍സ് ഓാഫീസറായി ജോലി ചെയ്തിരുന്ന കാത്തലിക് കോജെളില്‍ നിന്നുമാണ് സിസ്റ്റര്‍ മേരി ടോണ്‍ടന്‍ വന്‍തുക കവര്‍ന്നത്.

English summary
A nun addicted to gambling has escaped being jailed after a court heard she stole more than $1 million (Rs 5 crore) to spend on slot machines. Sister Marie Thornton stole the cash from a Catholic college where she worked as a financial officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X