കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വിലനിര്‍ണയത്തില്‍ ഇടപെടില്ലെന്ന് കോടതി

  • By Ajith Babu
Google Oneindia Malayalam News

Supreme Court not to meddle in fuel pricing
ദില്ലി:പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയം അടക്കമുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ് ഇടയ്ക്കിടെയുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടനയായ എ.ഐ.വൈ.എഫ്. സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വിലനിര്‍ണയാധികാരം സര്‍ക്കാര്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫും ഡി.വൈ.എഫ്.ഐയും സമര്‍പ്പിച്ച ഹരജികള്‍ ചീഫ് ജസ്റ്റിസ് എസ്. എച്ച് കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കമ്പനികള്‍ ഏറ്റെടുത്തതിന് ശേഷം പെട്രോളിന് വന്‍വില വര്‍ധനയാണ് രാജ്യത്ത് ഉണ്ടായത്.

English summary
The Supreme Court Friday declined to entertain a plea seeking its intervention in deciding petroleum prices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X