അനാശാസ്യം: പ്ലസ്‍ടുക്കാരിയും കൂട്ടരും പിടിയില്‍
ചേര്‍ത്തല: അനാശാസ്യത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി. ചേര്‍ത്തല തങ്കി കവലയ്ക്ക് സമീപത്തുള്ള ലോഡ്ജ് മുറിയില്‍ വച്ചാണ് ചേര്‍ത്തല പൊലീസ് ഇവരെ അറസ്റ്റുചെയ്തത്.
എറണാകുളം ജില്ലയിലെ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, വരാപ്പുഴ സ്വദേശിയായ പ്രശാന്ത്(24), എറണാകുളം സ്വദേശിനി മിനി(38), റഹീം(42) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ലോഡ്ജില്‍ റെയഡ് നടത്തിയത്.
മിനിയും റഹീമും കാറിലും വിദ്യാര്‍ഥിനിയും പ്രശാന്തും ബസിറങ്ങി നടന്നുമാണത്രേ ലോഡ്ജിലെത്തിയത്.
ഇരുവരും നടന്നുപോകുന്നതുകണ്ട പ്രദേശവാസികളാണ് പോലീസില്‍ വിവരം നല്‍കിയത്.
പ്രശാന്തും വിദ്യാര്‍ഥിനിയും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നും കടയില്‍ വന്നുള്ള പരിചയമാണു മിനിയും റഹീമുമായുള്ളതെന്നും വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ഥിനിയെ ആലപ്പുഴ മഹിളാമന്ദിറിലേക്കു മാറ്റി. വെള്ളിയാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications