Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ വീണ്ടും ഭൂചലനം

Earthquakes
തൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വെളുപ്പിന് രണ്ടു തവണ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.8 ഉം 3.4 ഉം തീവ്രത അനുഭവപ്പെട്ട ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

കുമളി, വണ്ടിപ്പെരിയാര്‍, ഉപ്പുതറ, പശുപ്പാറ, തോപ്രാംകുടി, കുളമാവ്, മൂലമറ്റം എന്നിവിടങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 5.45ന് അനുഭവപ്പെട്ട രണ്ടാമത്തെ ചലനമാണ് 3.4 തീവ്രത രേഖപ്പെടുത്തിയത്.

പുലര്‍ച്ചെ മുഴക്കത്തോടെയുണ്ടായ ഭൂചലനം പരിഭ്രാന്തിയുണര്‍ത്തിയെങ്കിലും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഒന്നിലേറെ തവണ ഇടുക്കിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ഈ പ്രദേശങ്ങളില്‍ നാലു മാസത്തിനുളളില്‍ മുപ്പതിലധികം ചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു എന്നാല്‍ ഇവയൊന്നും നാശനഷ്ടങ്ങളോ ജീവഹാനിയോ ഉണ്ടാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+