കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ വിവാദം: മാണിയുടെ ബന്ധു രാജിവച്ചു

  • By Lakshmi
Google Oneindia Malayalam News

Munnar
തിരുവനന്തപുരം: മൂന്നാര്‍ ട്രൈബ്യൂണലില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതനായ എംഎം മാത്യു രാജിവച്ചു. മന്ത്രി കെഎം മാണിയുടെ ബന്ധുവും റിസോര്‍ട്ടു ഉടമയുമായി മാത്യുവിനെ പ്ലീഡറായി നിയമിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് രാജി.

ഇടുക്കി ഡിസിസി നിയമനത്തിന് എതിരെ രംഗത്ത് വന്നിരുന്നു. ഭൂമി കയ്യേറ്റക്കാരുമായി ബന്ധമുള്ള മാത്യുവിനെ പ്രോസിക്യൂട്ടറായി നിയമിച്ചതിലൂടെ മൂന്നാര്‍ കേസുകളില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്ന സാഹചര്യമുണ്ടാവുമെന്ന ആരോപണമായിരുന്നു ഇടുക്കി ഡിസിസി ഉന്നയിച്ചിരുന്നത്.

നിയമനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസി കെ.പി.സി.സി നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. നിയമനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.

മൂന്നാറിലെ കയ്യേറ്റത്തെക്കുറിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മാത്യുവിനെക്കുറിച്ച് പറയുന്നുണ്ടെന്നും കയ്യേറ്റക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹത്തെ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് കയ്യേറ്റമൊഴിപ്പിക്കണമെന്ന യുഡിഎഫ് നിലപാടിനെതിരാണെന്നും ഡിസിസി കത്തില്‍ വ്യക്തമാക്കിയിരുന്നു.

കോഴിയ്ക്ക് കുറുക്കനെ കാവലാക്കുകയെന്നായിരുന്നു മാത്യുവിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ചത്.

കെ.എം മാണി മുന്‍കൈയ്യെടുത്തായിരുന്നു മാത്യുവിന്റെ നിയമനം. കേരള കോണ്‍ഗ്രസ് എം. ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റുകൂടിയാണ് എം.എം മാത്യു.

English summary
Minister KM Mani's relative Advocate MM Mathew who were appointed as Govt Pleader for Munnar Tribunal is resigned from the post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X