പറവൂര്‍ പീഡനകേസ് പ്രതിയ്ക്ക് എച്ച്‌ഐവി

പറവൂര്‍ കേസിലെ ഇടനിലക്കാരികള്‍ക്ക് എച്ച്‌ഐവി ഉള്ളതായി മുന്‍പു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.ഇതെ തുടര്‍ന്ന് പ്രതികളില്‍ പലരും ഭീതിയിലായിരുന്നു. ഇപ്പോള്‍ പ്രതികളിലൊരാള്‍ക്ക് എച്ച്‌ഐവിയുള്ളതായി വന്ന റിപ്പോര്‍ട്ട് ഇവരെ കൂടുതല്‍ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
മറ്റു പ്രതികളേയും എച്ച്‌ഐവി പരിശോധനയ്ക്ക് വിധേയരാക്കിയേക്കുമെന്നാണ് വിവരം. തിരിച്ചറിയല്‍ പരേഡിനു ശേഷമാവും ഇതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടിയെ വിയ്യൂരിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തിയിരുന്നുവെങ്കിലും ഇത് പൂര്‍ത്തിയാക്കാനായില്ല. ശനിയാഴ്ചയും വിയ്യൂര്‍ ജയിലില്‍ തിരിച്ചറില്‍ പരേഡ് നടത്തും.












Click it and Unblock the Notifications