തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എംഡിയായി നിയമിച്ചു

എന്‍.ഐ.എ.യുടെ അന്വേഷണം നേരിടുന്നതിനെ തുടര്‍ന്നാണ്് തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് തച്ചങ്കരി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെത്തി സര്‍വീസില്‍ പുന:പ്രവേശിച്ചെങ്കിലും സര്‍ക്കാര്‍ ചുമതലയൊന്നും നല്‍കിയിരുന്നില്ല.
എന്നാല്‍, ജോലി ചെയ്യാതെ ശമ്പളം കൈപ്പറ്റുന്നതിനെ ധനവകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു. ഇതിനുശേഷമാണ് സര്‍ക്കാര്‍ തച്ചങ്കരിയെ സുപ്രധാനമായ ഒരു തസ്തികയില്‍ നിയമിച്ചിരിക്കുന്നത്.
കണ്ണൂര്‍ റേഞ്ച് ഐ.ജിയായിരിക്കെയാണ് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് കഴിഞ്ഞ ഇടതുസര്‍ക്കാര്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. പിന്നീട് വിദേശയാത്രയ്ക്കിടെ തീവ്രവാദ ബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന കേസിലാണ് എന്‍ഐഎ അന്വേഷണം നടക്കുന്നത്.












Click it and Unblock the Notifications