തച്ചങ്കരിയുടെ നിയമനം നിയമവിധേയം: ഉമ്മന്‍ചാണ്ടി

കുറ്റാരോപിതരാണെന്നപേരില് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമാനുശൃതമായിട്ടുതന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് . തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതും നിയമനം നല്കിയതും നിയമ വിധേയമായാണ്- അദ്ദേഹം പറഞ്ഞു.
അതേസമയം പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
തീവ്രവാദക്കേസുകളില്‍ കുറ്റാരോപിതനായ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എംഡിയായി നിയമിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. തച്ചങ്കരിയെ നിയമിച്ചത് നിയമവിധേയമായിട്ടാണോയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ചോദ്യമുന്നയിച്ചിരുന്നു.
തച്ചങ്കരിയുള്‍പ്പെടെ നാലുപേരെ എഡിജിപിയാക്കാന്‍ ഡിജിപി ജേക്കബ് പുന്നൂസ് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്പെന്ഷന് റിവ്യൂ കമ്മിറ്റി ശിപാര്‍ശ പ്രകാരമാണ് അദ്ദേഹത്തെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത് .
ഒന്നരവര്‍ഷത്തോളം സര്‍വീസിനു പുറത്തുനിന്ന ടോമിന് തച്ചങ്കരി മൂന്നുതവണ സസ്പെന്ഷന് നേരിട്ട ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ ഐ.ജിയായിരുന്ന വേളയില്‍ തീവ്രവാദിയായ തടിയന്റവിട നസീറിന്റെ കേസ് അന്വേഷിച്ചത് ഇദ്ദേഹമായിരുന്നു. വീണ്ടും സസ്പെന്‍ഡ് ചെയ്യാന്‍ സാഹചര്യമില്ലാത്തതിനാലാണ് ടോമിന് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതെന്നായിരുന്നു അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് .
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications