കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയുടെ നിയമനം നിയമവിധേയം: ഉമ്മന്‍ചാണ്ടി

  • By Lakshmi
Google Oneindia Malayalam News

Oommen Chandy
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്തത് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ അഭിപ്രായം തേടിയശേഷമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കുറ്റാരോപിതരാണെന്നപേരില്‍ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമാനുശൃതമായിട്ടുതന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് . തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതും നിയമനം നല്‍കിയതും നിയമ വിധേയമായാണ്- അദ്ദേഹം പറഞ്ഞു.

അതേസമയം പോലീസില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

തീവ്രവാദക്കേസുകളില്‍ കുറ്റാരോപിതനായ തച്ചങ്കരിയെ മാര്‍ക്കറ്റ് ഫെഡ് എംഡിയായി നിയമിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്. തച്ചങ്കരിയെ നിയമിച്ചത് നിയമവിധേയമായിട്ടാണോയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ചോദ്യമുന്നയിച്ചിരുന്നു.

തച്ചങ്കരിയുള്‍പ്പെടെ നാലുപേരെ എഡിജിപിയാക്കാന്‍ ഡിജിപി ജേക്കബ് പുന്നൂസ് ആഭ്യന്തര വകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ശിപാര്‍ശ പ്രകാരമാണ് അദ്ദേഹത്തെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിച്ചത് .

ഒന്നരവര്‍ഷത്തോളം സര്‍വീസിനു പുറത്തുനിന്ന ടോമിന്‍ തച്ചങ്കരി മൂന്നുതവണ സസ്‌പെന്‍ഷന്‍ നേരിട്ട ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ ഐ.ജിയായിരുന്ന വേളയില്‍ തീവ്രവാദിയായ തടിയന്റവിട നസീറിന്റെ കേസ് അന്വേഷിച്ചത് ഇദ്ദേഹമായിരുന്നു. വീണ്ടും സസ്‌പെന്‍ഡ് ചെയ്യാന്‍ സാഹചര്യമില്ലാത്തതിനാലാണ് ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതെന്നായിരുന്നു അന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് .

English summary
CM Oommen Chandy said that the appointment of Tomin Thachankary IPS as Market Fed MD is legal and Govt saught advice of NIA over this appointment,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X