ചാര്‍ളി ചേട്ടനെ കടിക്കുന്ന വീഡിയോയ്ക്ക് 80ലക്ഷം

ചേട്ടനായ ഹാരിയുടെ വിരല്‍ കടിക്കുന്ന ചാര്‍ളിയെന്ന ഒരുവയസ്സുകാരനാണ് വീഡിയോയിലെ താരം. വളരെ കുസൃതിതോന്നിക്കുന്ന വീഡിയോ ഇതിനകം 40കോടിയാളുകള്‍ കണ്ടുകഴിഞ്ഞു. 56സെക്കന്റാണ് വീഡിയോയുടെ ദൈര്‍ഘ്യം.
സോഫയില്‍ ഇരിന്നു കളിക്കുന്നതിനിടയില്‍ ഹാരി ചൂണ്ടു വിരല്‍ ചാര്‍ളിയുടെ വായില്‍ വയ്ക്കുന്നു, ചാര്‍ളി അതില്‍ കടിക്കുന്നു. ചാര്‍ളി മുറുകെ കടിക്കുമ്പോള്‍ വേദന കൊണ്ട് പുളയുന്ന ഹാരിയുടെ പെരുമാറ്റവും അതുകണ്ട് കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ചാര്‍ളിയും. ഇതാണ് 58 സെക്കണ്ട് നീളുന്ന ഈ വീഡിയോയിലുള്ളത്.
കണ്ടവരെല്ലാം വീണ്ടും വീണ്ടും യൂട്യൂബിലെത്തി ഈ വീഡോയ കാണുന്നുണ്ട്. വീഡിയോ പ്രശസ്തമായതോടെ ഹാരിയും ചാര്‍ളിയും താരങ്ങളായി മാറിയിരുന്നു. ഇവരെ തിരിച്ചറിയുന്നവര്‍ ഓട്ടോഗ്രാഫ് വാങ്ങിക്കുന്ന പതിവുവരെയുണ്ട്.
ചാര്‍ളിയുടെയും ഹാരിയുടെയുടെയും പിതാവ് ഹൊവാര്‍ഡ് ഡേവിസ്‌കാറാണ് ഈ വീഡിയോ യുട്യൂബില്‍ ലോഡ് ചെയ്തത്. ഷെല്ലിയാണ് ചാര്‍ളിയുടെയും ഹാരിയുടെയും അമ്മ.












Click it and Unblock the Notifications