മന്മോഹനും ഒബാമയും കൂടിക്കാഴ്ച നടത്തി

പ്രതിരോധവും ആണവസഹകരണവും ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം വര്‍ധിപ്പിക്കുമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമേരിക്കയുമായി കൂടുതല്‍ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒബാമയുടെ ചരിത്രപരമായ ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം ആണവ സഹകരണം ഉള്‍പ്പടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടായതായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മറ്റാരെയും അസ്വസ്ഥതപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്‍മോഹന്‍സിങ് വ്യക്തമാക്കി. കൂടിക്കാഴ്ച ഇരുരാജ്യങ്ങളും ഗുണകരമാകുമെന്ന് ഒബാമ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒബാമ ഇന്ത്യയിലെത്തിയപ്പോഴാണ് ഇരുവരും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ആസിയാന്‍, പൂര്‍വേഷ്യന്‍ ഉച്ചകോടികളില്‍ പങ്കെടുക്കാനാണ് മന്‍മോഹന്‍സിങ് ഇന്‍ഡൊനീഷ്യയിലെ ബാലിയിലെത്തിയത്.
വെള്ളിയാഴ്ച തന്നെ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയുമായി മന്മോഹന് ചര്‍ച്ച നടത്തുന്നുണ്ട്്. ഹോട്ടല്‍ ലഗൂണയില്‍ നടക്കുന്ന ചര്‍ച്ച അര മണിക്കൂറിലേറെ നീളും. ഉച്ചയ്ക്ക് 12.15-ന് കംബോഡിയന്‍ പ്രധാനമന്ത്രി ഹൂണ്‍ സെനുമായും ഇന്ത്യന്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. തുടര്‍ന്ന് മന്മോഹന് സിംഗ് അടക്കമുള്ള രാഷ്ട്രത്തലവന്മാര്ക്കായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുസിലോ ബാംബോഗ് യുധോയോനോ ഒരുക്കുന്ന അത്താഴവിരുന്നു നടക്കും. ദക്ഷിണ പൂര്‍വേഷ്യന്‍ രാഷ്ട്രത്തലവന്മാരുടെ ആസിയാന്‍ ഉച്ചകോടി നാളെയാണ് ആരംഭിക്കുന്നത്.
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications